കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ സംഭവങ്ങള്‍ ഇല്ലാതാക്കണം, ഹിന്ദുത്വത്തെ തകര്‍ക്കുന്നു, മുന്നറിയിപ്പുമായി ഭാഗവത്

Google Oneindia Malayalam News

ദില്ലി: ആള്‍ക്കൂട്ട കൊലയെ കരുതിയിരിക്കണമെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. രാജ്യത്തെമ്പാടും ഹിന്ദുത്വത്തിനെതിരെ ഗൂഢാലോചന നടക്കുന്നുണ്ട്. ഹിന്ദുത്വത്തെ അപമാനിക്കാനാണ് അത്തരം ശക്തികളുടെ ശ്രമം. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ സമൂഹ വിരുദ്ധ ശക്തികളാണ് നടത്തുന്നത്. ഇവര്‍ വെറുപ്പിനെ പലയിടത്തേക്ക് വളര്‍ത്താനാണ് ലക്ഷ്യമിടുന്നത്. അതിനെ ഇല്ലാതാക്കണമെന്നും ഭാഗവത് പറയുന്നു.

1

അതേസമയം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അത്തരം കാര്യങ്ങളെ കരുതിയിരിക്കണം. ഹിന്ദു സംസ്‌കാരത്തെ തകര്‍ക്കുന്നതാണ് ആ നീക്കങ്ങളെന്നും ഭാഗവത് പറഞ്ഞു. വലിയ ഗൂഢാലോചനയാണ് രാജ്യത്തെമ്പാടും ഹിന്ദു സമൂഹത്തിനെതിരെ നടക്കുന്നത്. ഹിന്ദു മതത്തെ മോശമാക്കി കാണിക്കുകയാണ് അതിന്റെ ലക്ഷ്യം. ചില നിഗൂഢ ശക്തികള്‍ സമൂഹത്തില്‍ വിഷം ചീറ്റാന്‍ ശ്രമിക്കുന്നുണ്ട്. പശുവിന്റെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലകള്‍ അത്തരത്തിലൊന്നാണെന്നും ഭാഗവത് പറഞ്ഞു.

ചില സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനം നടക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചില ഗൂഢ ലക്ഷ്യങ്ങള്‍ വെച്ചിട്ടുള്ളതാണ് ഇത്. സംഘപരിവാറിന്റെ എല്ലാ പ്രവര്‍ത്തകരും ഇതില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. രാജ്യത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യങ്ങളില്‍ എപ്പോഴും ശ്രദ്ധ വേണമെന്നും ഭാഗവത് പറയുന്നു. അതേസമയം നവഭാരത് ടൈംസിലാണ് ഇത്തരമൊരു റിപ്പോര്‍ട്ട് വന്നത്. എന്നാല്‍ ഭാഗവത് അങ്ങനെ പറഞ്ഞിട്ടേ ഇല്ലെന്നാണ് ആര്‍എസ്എസ് വാദം.

രാജ്യത്തെ ആള്‍ക്കൂട്ട അതിക്രമങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം 49 പ്രമുഖര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയിച്ചിരുന്നു. ജയ് ശ്രീരാം വിളി കൊലവിളിയായി മാറുന്നുവെന്നായിരുന്നു ഇവര്‍ കത്തില്‍ പറഞ്ഞത്. ഇതിനെതിരെ ബിജെപിയെ അനുകൂലിക്കുന്ന 61 പ്രമുഖര്‍ പ്രതിഷേധം അറിയിച്ചിരുന്നു. അതേസമയം ഈ 49 പേര്‍ക്കെതിരെ മതസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഒരാള്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

ആ ബ്രിട്ടീഷ് പാര്‍ട്ടിയെ പോലെയാവണം കോണ്‍ഗ്രസ്, അതിന് പ്രിയങ്ക വരണമെന്ന് ശശി തരൂര്‍ആ ബ്രിട്ടീഷ് പാര്‍ട്ടിയെ പോലെയാവണം കോണ്‍ഗ്രസ്, അതിന് പ്രിയങ്ക വരണമെന്ന് ശശി തരൂര്‍

English summary
mohan bhagawat on mob lynching
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X