കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദര്‍ തെരേസയുടെ ലക്ഷ്യം മതംമാറ്റമായിരുന്നെന്ന് ആര്‍എസ്എസ് നേതാവ്

  • By Gokul
Google Oneindia Malayalam News

ജയ്പൂര്‍: മദര്‍തെരേസയുടെ സേവനങ്ങളുടെ ഉദ്ദേശം ക്രിസ്തു മതത്തിലേക്ക് ജനങ്ങളെ പരിവര്‍ത്തനം ചെയ്യുകയായിരുന്നു എന്ന ആരോപണവുമായി ആര്‍എസ്എസ് നേതാവ് നേതാവ് മോഹന്‍ ഭാഗവത്. രാജസ്ഥാനില്‍ അപ്‌ന ഘര്‍ എന്ന അഗതി മന്ദിരം സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം നൊബേല്‍ സമ്മാന ജേത്രിക്കെതിരെ വിവാദ പ്രസ്താവന നടത്തിയത്.

മദര്‍ തെരേസയ്ക്ക് രഹസ്യ അജണ്ടയുണ്ടായിരുന്നു. ഈ ലക്ഷ്യത്തോടുകൂടിയല്ലാതെയായിരുന്നു അവര്‍ പ്രവര്‍ത്തിച്ചിരുന്നത് എങ്കില്‍ മാത്രമേ അവരുടെ സേവനത്തെ പ്രകീര്‍ത്തിക്കാന്‍ സാധിക്കുമായിരുന്നുള്ളു. സേവനത്തിന്റെ പേരില്‍ മതം മാറ്റുകയാണെങ്കില്‍ ചെയ്യുന്ന സേവനത്തിന്റെ വില നഷ്ടപ്പെടുമെന്ന് മോഹന്‍ ഭഗവത് ചൂണ്ടിക്കാട്ടി.

mother-teresa

എന്നാല്‍ ജെയ്പൂരിലെ മിഷണറി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മുതിര്‍ന്ന പ്രവര്‍ത്തകര്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയോട് പ്രതികരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ആര്‍എസ്എസ് അടുത്തകാലത്തായി മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് നടത്തിവരുന്ന പ്രസ്താവനയുടെ ഭാഗമാണ് മദര്‍ തെരേസയ്‌ക്കെതിരെയുള്ളതും എന്നാണ് വിലയിരുത്തല്‍.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം ആര്‍എസ്എസ്സിന്റെ നേതൃത്വത്തില്‍ ഘര്‍ വാപ്‌സി എന്ന പേരില്‍ ഇന്ത്യയിലെ പല ഭാഗത്തുനിന്നും നൂറുകണക്കിന് ആളുകളെ ഹിന്ദുമതത്തിലേക്ക് പുന:പരിവര്‍ത്തനം നടത്തിയിരുന്നു. ഇവരില്‍ ഭൂരിഭാഗവും ക്രിസ്തു മതത്തില്‍പ്പെട്ടവരായിയുന്നു. റേഷന്‍ കാര്‍ഡും പണവും വാഗ്ദാനം ചെയ്തായിരുന്നു മതപരിവര്‍ത്തനം.

English summary
Mohan Bhagwat says conversion was main objective behind Mother Teresa service
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X