Get Updates
Get notified of breaking news, exclusive insights, and must-see stories!

സംവരണ വിഷയത്തില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ തുറന്ന ചര്‍ച്ച വേണമെന്ന് മോഹന്‍ ഭാഗവത്

ദില്ലി: സംവരണത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ തുറന്ന ചര്‍ച്ച വേണമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. നിലവിലെ രീതിയില്‍ സംവരണം തുടരുന്നത് ശരിയല്ലെന്ന മോഹന്‍ ഭാഗവത്തിന്‍റെ പ്രസ്താവന നേരത്തെ വലിയ വിവാദമായിരുന്നു. ഇതിന് ശേഷം ആദ്യമായാണ് സംവരണ വിവഷവുമായി ബന്ധപ്പെട്ട് മോഹന്‍ ഭാഗവതിന്‍റെ പ്രസ്താവനയുണ്ടാകുന്നത്.

എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ സംവരണത്തിന്‍റെ എല്ലാവശങ്ങളെക്കുറിച്ചും തുറന്ന ചര്‍ച്ച നടത്തണം. സംവരണത്തെ അനുകൂലിക്കുന്നവർ അതിനെ എതിർക്കുന്നവരുടെ നിലപാട് കണക്കിലെടുത്ത് സംസാരിക്കണമെന്നും അതുപോലെ തന്നെ അതിനെ എതിർക്കുന്നവർ തിരിച്ചും ചെയ്യണം. ചർച്ച ഓരോ തവണയും ശക്തമായ നടപടികള്‍ക്കും പ്രതികരണങ്ങൾക്കും കാരണമാകണം. അതേസമയം തന്നെ ചര്‍ച്ചയില്‍ ‌സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ ഐക്യം ആവശ്യമാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

mohanbhagwat

ആർ‌എസ്‌എസ്, ബിജെപി, പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ എന്നിവ മൂന്ന് വ്യത്യസ്ത സ്ഥാപനങ്ങളാണെന്നും ഇതിലൊന്നിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റൊന്നിനെ ഉത്തവാദിയാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയിലും ഈ സർക്കാരിലും സംഘനടയുടെ പ്രവർത്തകർ ഉള്ളതിനാൽ അവർ ആർ‌എസ്‌എസിനെ ശ്രദ്ധിക്കും, പക്ഷേ അവർ തങ്ങളുടെ നിലപാടുകളോട് എപ്പോഴും യോജിക്കുണമെന്നത് നിർബന്ധമല്ലെന്നും അദ്ദേഹം പറഞ്ഞു.

ആർ‌എസ്‌എസിന്‍റെ നിയന്ത്രണത്തിലുള്ള സംഘടനയായ ശിക്ഷ സംസ്‌കൃത ഉത്തൻ നയാസ് ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ (ഇഗ്നോ) സംഘടിപ്പിച്ച ഗ്യാനോത്സവിന്റെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+