കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് രാഷ്ട്രപതിയാകും; പിന്തുണ ഏറുന്നു, ഹിന്ദുരാഷ്ട്രം!!

രാഷ്ട്രപതി സ്ഥാനത്തേക്ക് ആരെ തിരഞ്ഞെടുക്കുമെന്ന് തീരുമാനിക്കേണ്ടത് ബിജെപിയാണ്. മിക്ക സംസ്ഥാനങ്ങളിലും അവര്‍ ഭരണം കൈയാളുന്ന സാഹചര്യത്തില്‍ ബിജെപി നിര്‍ദേശിക്കുന്ന വ്യക്തി തന്നെയാവും രാഷ്ട്രപതി.

  • By Ashif
Google Oneindia Malayalam News

ദില്ലി: രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഔദ്യോഗിക കാലാവധി ഈ വര്‍ഷം ജൂലൈയില്‍ അവസാനിക്കും. അടുത്ത രാഷ്ട്രപതി ആരാവണമെന്ന ചര്‍ച്ച ബിജെപിയിലും ആര്‍എസ്എസിലും സജീവമാണ്. ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിനെ രാഷ്ട്രപതിയാക്കണമെന്നാണ് കേന്ദ്രസര്‍ക്കാരില്‍ കക്ഷിയായ ശിവസേനയുടെ ആവശ്യം.

ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയാണ് മോഹന്‍ ഭാഗവതിനെ രാഷ്ട്രപതിയാക്കണമെന്ന് നിര്‍ദേശം മുന്നോട്ട് വച്ചത്. തങ്ങളുടെ പിന്തുണ ഭാഗവിതിനാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇത് രണ്ടാം തവണയാണ് ശിവസേന ഇക്കാര്യം ആവശ്യപ്പെടുന്നത്.

ആര്‍എസ്എസ് നിരസിച്ചിട്ടില്ല

ശിവസേനയുടെ ആവശ്യം ആര്‍എസ്എസ് നിരസിച്ചിട്ടില്ല. മോഹന്‍ ഭാഗവത് തനിക്ക് താല്‍പര്യമില്ലെന്നും അറിയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ആര്‍എസ്എസ് നേതാവിനെ രാഷ്ട്രപതിയാക്കാനുള്ള സാധ്യത വര്‍ധിച്ചുവരികയാണ്.

ഉദ്ധവ് താക്കറെ പറയുന്നു

തങ്ങളുടെ നിര്‍ദേശമാണ് മോഹന്‍ ഭാഗവതിനെ രാഷ്ട്രപതിയാക്കണമെന്നത്. ശരത് പവാറിനോട് ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരുവാണ് ശരത് പവാര്‍. ഏറെ കാലത്തിന് ശേഷമാണ് കേന്ദ്രത്തില്‍ പുതിയ കക്ഷികള്‍ അധികാരത്തിലെത്തുന്നത്. അവര്‍ക്ക് സ്വന്തമായി ഒരു രാഷ്ട്രപതിയെ നിയമിക്കാം. മോഹന്‍ ഭാഗവതിനാണ് തങ്ങള്‍ പിന്തുണ നല്‍കുക- ഉദ്ധവ് താക്കറെ പറഞ്ഞു.

ഹിന്ദു രാഷ്ട്രം സമ്പൂര്‍ണം

ഹിന്ദു രാഷ്ട്രം സമ്പൂര്‍ണമാവണമെങ്കില്‍ ഭാഗവത് രാഷ്ട്രപതിയാകണം. ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ള പദവികളില്‍ ആര്‍എസ്എസ് നേതാക്കള്‍ ഇരിക്കുന്നുണ്ട്. പിന്നെ എന്തുകൊണ്ട് രാഷ്ട്രപതിയായി ഒരു ആര്‍എസ്എസുകാരന്‍ വന്നുകൂടാ-ഉദ്ധവ് താക്കറെ ചോദിച്ചു.

നാഗ്പൂരിലെ ആര്‍എസ്എസ് കാര്യാലയം

അധികാരത്തിന്റെ രണ്ടാം ഇരിപ്പിടം നാഗ്പൂരിലെ ആര്‍എസ്എസ് കാര്യാലയമാണെന്ന് ശിവസേന മുഖപത്രമായ സാമ്‌ന കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. നാഗ്പൂര്‍ ആസ്ഥാനത്തെത്തി ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി, മോഹന്‍ ഭാഗവതിനെ കണ്ടതിന് പിന്നാലെയായിരുന്നു ഇത്തരമൊരു അഭിപ്രായപ്രകടനം.

മോഹന്‍ ഭാഗവതിന് സാധ്യത ഏറി

രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള ബിജെപി നേതാക്കളാണ് എല്‍കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയുമൊക്കെ. അവര്‍ ബാബറി മസ്ജിദ് കേസില്‍ വിചാരണ നേരിടുന്നതിനാല്‍ മോഹന്‍ ഭാഗവതിന് സാധ്യത ഏറുകയാണ്.

 ശിവസേന നേരത്തെ പറഞ്ഞത്

ഹിന്ദുരാഷ്ട്രം രൂപീകരിക്കുന്നതിന് രാഷ്ട്രപതിയായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെ തിരഞ്ഞെടുക്കണമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. രാഷ്ട്രപതി എന്നത് രാജ്യത്തെ പരമോന്നത പദവിയാണ്. നല്ല പ്രതിഛായ ഉള്ള വ്യക്തികളാണ് ഇത്തരം പദവികളില്‍ എത്തേണ്ടത്. രാഷ്ട്രപതി സ്ഥാനത്തേക്ക് മോഹന്‍ ഭാഗവതിന്റെ പേര് പരിഗണിക്കുന്നുണ്ടെന്നാണ് അറിയാന്‍ കഴിയുന്നതെന്നും റാവത്ത് പറഞ്ഞിരുന്നു.

ശിവസേന നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ചു

രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ബിജെപി ആരംഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യത്തില്‍ സമവായത്തിലെത്തുന്നതിന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയെ പ്രധാനമന്ത്രി അത്താഴ വിരുന്നിന് ക്ഷണിച്ചെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ഉദ്ധവ് പാര്‍ട്ടി അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ്.

റാവത്ത് പറയുന്നത് ഇങ്ങനെ

നരേന്ദ്ര മോദിയുടെ രൂപത്തില്‍ ഹിന്ദുത്വവാദിയായ നേതാവ് രാജ്യത്തിന്റെ പ്രധാനമന്ത്രി ആയിട്ടുണ്ട്. മറ്റൊരു ഹിന്ദു നേതാവായ യോഗി ആദിത്യനാഥ് ഉത്തര്‍ പ്രദേശിന്റെ മുഖ്യമന്ത്രിയാണ്. അതിനാല്‍ ഹിന്ദു രാഷ്ട്രം സഫലമാവണമെങ്കില്‍ മോഹന്‍ ഭാഗവതിനെ രാഷ്ട്രപതിയാക്കണമെന്നും സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു.

ശിവസേനയുമായി ഉടക്കില്‍

കേന്ദ്രത്തിലും മഹാരാഷ്ട്ര സര്‍ക്കാരിലും ബിജെപിയും ശിവസേനയും സഖ്യകക്ഷികളാണ്. എന്നാല്‍ അടുത്തിടെ ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വന്നിട്ടുണ്ട്. തുടര്‍ന്ന് ഏറ്റവും ഒടുവില്‍ മഹാരാഷ്ട്രയില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ഒറ്റയ്ക്കാണ് മല്‍സരിച്ചത്.

ചര്‍ച്ചയിലുള്ളത് ഇവരൊക്കെ

രാഷ്ട്രപതി സ്ഥാനത്തേക്ക് ആരെ തിരഞ്ഞെടുക്കുമെന്ന് തീരുമാനിക്കേണ്ടത് ബിജെപിയാണ്. മിക്ക സംസ്ഥാനങ്ങളിലും അവര്‍ ഭരണം കൈയാളുന്ന സാഹചര്യത്തില്‍ ബിജെപി നിര്‍ദേശിക്കുന്ന വ്യക്തി തന്നെയാവും രാഷ്ട്രപതി. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ എല്‍കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി, സുഷമ സ്വരാജ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെയുണ്ടായ സുപ്രീംകോടതി വിധി അദ്വാനിക്കും ജോഷിക്കും തിരിച്ചടിയാണ്.

English summary
As President Pranab Mukherjee's term is set to expire in July, the Shiv Sena once again declared its support for Rashtriya Swayamsevak Sangh (RSS) chief Mohan Bhagwat. Coming in the support of Bhagwat, Shiv Sena chief Uddhav Thackeray proposed RSS chief's name for the post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X