കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർക്കാർ 5 വർഷം കൂടുമ്പോൾ മാറും; സാമുഹിക സംഘടനകൾ അവരെ ആശ്രയിക്കേണ്ടതില്ലെന്ന് മോഹൻ ഭഗവത്

  • By Desk
Google Oneindia Malayalam News

ദില്ലി: എല്ലാ അഞ്ച് വര്‍ഷത്തിനിടയിലും സർക്കാരുകൾ മാറുന്നത് സ്വാഭിവകമായ കാര്യമാണെന്നും അതിനാല്‍ തന്നെ സാമൂഹിക സംഘടനകള്‍ ഇവയെ ആശ്രയിച്ചല്ല കഴിയുന്നതെന്നും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. മഹാപോധ്യായ് വിവി മിറഷിയുടെ 125 ജന്മവാര്‍ഷികത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കവെയാണ് മോഹന്‍ ഭാഗവത് ഇത്തരത്തില്‍ ഒരു പരാമര്‍ശവുമായി എത്തിയത്. സാമൂഹിക ഗവേഷക സ്ഥാപനങ്ങള്‍ എന്നിവ സ്ഥിരതയുള്ള സംവിധാനങ്ങളെയാണ് ആശ്രയിച്ച് മുന്നോട്ട് പോകേണ്ടതെന്നും എങ്കില്‍ മാത്രമേ സാമൂഹത്തിന്റെ ഉന്നമനം സാധ്യമാകൂ എന്നും പറയുന്നു.

സാമൂഹിക സംഘടനകള്‍ ഗവണ്‍മെന്റിനെ ആശ്രയിച്ചല്ല നിലകൊള്ളേണ്ടതെന്നുമാണ് തന്റെ അഭിപ്രായമെന്നും കാരണം ഗവണ്‍മെന്റ് മാറിമാറി വരുമെന്നും സ്ഥിരതയില്ലാത്ത സംവിധാനമാണിതെന്നും പറയുന്നു. മുന്‍കാലങ്ങളില്‍ രാജഭരണം മുപ്പതും അമ്പതും വര്‍ഷം കൂടുമ്പോഴാണ് മാറാറെന്നും എന്നാല്‍ ഇന്ന് അഞ്ച് വര്‍ഷമാണ് ഗവണ്‍മെന്റിന്റെ കാലാവധിയെന്നും പറയുന്നു. അതിനാല്‍ അതില്‍ പ്രതീക്ഷ ഇല്ലെന്നും ഇനി അഥവാ പ്രതീക്ഷ ഉണ്ടെങ്കില്‍ അത് ഉപയോഗിക്കണമെന്നും പറയുന്നു.

പ്രിയങ്ക ഗാന്ധിയുടെ പിഎ മത്സരരംഗത്തേക്ക്.... അലഹബാദ് പിടിക്കാന്‍ രാഹുലിന്റെ തന്ത്രംപ്രിയങ്ക ഗാന്ധിയുടെ പിഎ മത്സരരംഗത്തേക്ക്.... അലഹബാദ് പിടിക്കാന്‍ രാഹുലിന്റെ തന്ത്രം

bhagwat

അറിവ് നേടുക എന്നത് വിവിധ ഉദ്ദേശ്യങ്ങള്‍ക്ക് മുതല്‍കൂട്ടാകും. അറിവ് നേടിയാല്‍ അത് മറ്റുള്ളവരിലേക്കും പകര്‍ന്ന് നല്‍കാന്‍ സാധിക്കുമെന്നും മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു. ഗവേഷണങ്ങളും ദീര്‍ഘമായ പഠനവും നടത്താന്‍ ബ്രിട്ടീഷ് ശ്രമിച്ചെന്നും ഭാഗവത് പറഞ്ഞു. എന്നാല്‍ അവരുടെ സ്വാര്‍ത്ഥതയാണ് ഇന്ത്യന്‍ ജനതയ്‌ക്കെതിരായത് എന്നും അദ്ദേഹം പറയുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Government keep changing every five year, so social organisation should not depend much on them says RSS chief Mohan Bagawat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X