ക്ഷേത്രങ്ങളില്‍ വിവേചനം പാടില്ല; ഹിന്ദു കുടുംബങ്ങളില്‍ മൂന്ന് കുട്ടികള്‍ വേണമെന്ന് മോഹന്‍ ഭാഗവത്
ലഖ്നൗ: ഹിന്ദു കുടുംബങ്ങളില്‍ കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും വേണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ലഖ്നൗവിലെ സരസ്വതി ശിശു മന്ദിറില്‍ നടന്ന ഒരു സാമൂഹിക ഐക്യ പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ ആഹ്വാനം മുന്നോട്ടുവെച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിന്ദു ജനസംഖ്യ കുറയുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച ഭാഗവത്, ഹിന്ദു സമൂഹങ്ങളെ ഒന്നിപ്പിക്കേണ്ടതിന്റെയും ശാക്തീകരിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. ക്ഷേത്രങ്ങള്‍, കിണറുകള്‍, ശ്മശാനങ്ങള്‍ എന്നിവ എല്ലാ ഹിന്ദുക്കള്‍ക്കും തുറന്നിടണമെന്നും വിവേചനം പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ഭീഷണികളൊന്നുമില്ലെങ്കിലും വിവാഹത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം എന്താണെന്ന് മറന്നു പോകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശാസ്ത്രീയമായ പഠനങ്ങള്‍ പ്രകാരം ഒരു സമൂഹത്തിന്റെ ഫെര്‍ട്ടിലിറ്റി നിരക്ക് മൂന്നില്‍ താഴെയാകുന്നത് ആ സമൂഹത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്നും ഭാവിയില്‍ അപ്രത്യക്ഷമാകാന്‍ വരെ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനസംഖ്യാ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് മൂന്ന് കുട്ടികള്‍ അത്യാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നവ ദമ്പതികളെ ഇക്കാര്യങ്ങള്‍ ബോധവല്കരിക്കണം. വിവാഹത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം സ്വന്തം ആഗ്രഹങ്ങള്‍ നിറവേറ്റുക മാത്രമല്ല, സൃഷ്ടിയെ മുന്നോട്ട് കൊണ്ടുപോകുക എന്നതാണെന്ന് നവദമ്പതികള്‍ തിരിച്ചറിയണം.
ജനസംഖ്യാ അസന്തുലിതാവസ്ഥയ്ക്ക് പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്. കുറഞ്ഞ ജനനനിരക്ക്, നിര്‍ബന്ധിത മതപരിവര്‍ത്തനം, നുഴഞ്ഞുകയറ്റം എന്നിവയാണ് അവ. ഇതില്‍ നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി നാടുകടത്തണമെന്നും പ്രലോഭനങ്ങളിലൂടെയോ ബലപ്രയോഗത്തിലൂടെയോ നടത്തുന്ന മതപരിവര്‍ത്തനങ്ങള്‍ തടയണമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യപരമായ കാരണങ്ങളാല്‍ 19-നും 25-നും ഇടയില്‍ വിവാഹം കഴിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിന്ദു സമൂഹം ഐക്യത്തോടും ജാഗ്രതയോടും കൂടി ഇരിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. മാതൃശക്തിയാണ് കുടുംബത്തിന്റെ അടിസ്ഥാന ശിലയെന്നും അവര്‍ ഒരിക്കലും ദുര്ബലരായിരിക്കരുതെന്നും സ്വയം പ്രതിരോധിക്കാന്‍ പരിശീലനം നേടണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ശാരീരിക രൂപത്തേക്കാള്‍ ഗുണങ്ങള്‍ക്കാണ് ഭാരതീയ പാരമ്പര്യം പ്രാധാന്യം നല്‍കുന്നത്. കുട്ടികള്‍ കുറയുന്നത് ഗൗരവത്തോടെ കാണണമെന്നും എല്ലാ കുടുംബങ്ങളും ഈ നിര്‍ദ്ദേശം പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.
നേരത്തെയും ഇതേ ആഹ്വാനം നടത്തിയ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് രംഗത്തുവന്നിരുന്നു. കുടുംബത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചും ഉപദേശം നല്‍കുന്നതിന് മുന്‍പ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആദ്യം വിവാഹം കഴിക്കണമെന്നും കുട്ടികളെ വളര്‍ത്തണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications