Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവാക്കളെ 'ഭാരത് മാതാ കീ ജയ്' പഠിപ്പിക്കണമെന്ന് ആര്‍എസ്എസ് ചീഫ് മോഹന്‍ ഭഗവത്

നാഗ്പുര്‍: ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം അടിച്ചേല്‍പ്പിച്ചതിനെചൊല്ലി വിവാദം മുറുകവെ യുവാക്കള്‍ക്ക് രാജ്യസ്‌നേഹമില്ലെന്നും അവരെ ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം പഠിപ്പിക്കണമെന്നും ആര്‍എസ്എസ് ചീഫ് മോഹന്‍ ഭഗവത്. നാഗ്പുരില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ ജനറേഷനിലെ കുട്ടികള്‍ക്ക് രാജ്യസ്‌നേഹം കുറഞ്ഞുവരികയാണെന്നാണ് അടുത്തിടെ നടക്കുന്ന സംഭവങ്ങള്‍ തെളിയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികള്‍ രാജ്യസ്‌നേഹമുള്ളവരായിരിക്കണം. കുട്ടിക്കാലംമുതല്‍ അവര്‍ക്ക് രാജ്യസ്‌നേഹത്തെക്കുറിച്ച് പഠിപ്പിക്കണം. ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം ഓരോ പൗരനും ഏറ്റുചൊല്ലേണ്ടതാണെന്നും മോഹന്‍ ഭഗവത് വ്യക്തമാക്കി.

mohan-bhagwat

രാജ്യസ്‌നേമില്ലാത്ത യുവാക്കള്‍ക്ക് അത് പഠിപ്പിച്ചുകൊടുക്കണം. ശത്രുരാജ്യത്തെയും രാജ്യത്തെ വിഘടിപ്പിക്കുന്ന ശക്തികളെയും പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ചില യുവാക്കളുടെ പ്രവര്‍ത്തനമെന്ന് ജെഎന്‍യു വിഷയം പരോക്ഷമായി ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. രാജ്യസ്‌നേഹം നിര്‍ബന്ധിച്ച് പഠിപ്പിക്കേണ്ടിവരുന്നത് ദൗര്‍ഭാഗ്യകരമാണെന്നും വിദ്യാര്‍ഥികള്‍ സ്വയം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജെഎന്‍യു വിഷയത്തില്‍ ആര്‍എസ്എസ്സും സംഘ്പരിവാര്‍, എബിവിപി സംഘടനകളും വിദ്യാര്‍ഥികള്‍ക്കെതിരെ ശക്തമായാണ് പ്രതികരിച്ചത്. ഇത്തരം സംഘടനകളുമായി ആഭിമുഖ്യമുള്ള അഭിഭാഷകരാകട്ടെ അറസ്റ്റ് ചെയ്യപ്പെട്ട കനയ്യ കുമാറിനെ കോടതി വളപ്പില്‍വെച്ച് മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+