ആനക്കൊമ്പ് കേസ്: മോഹന്‍ലാലിനെ സഹായിച്ചത് കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ?
ദില്ലി/കൊച്ചി: ദേശസ്‌നേഹത്തെ കുറിച്ച് മോഹന്‍ലാല്‍ ബ്ലോഗ് എഴുതിയപ്പോള്‍ അത് അദ്ദേഹത്തിന്റെ രാഷ്ട്രീയമാറ്റമാണെന്നാണ് പലരും വിലയിരുത്തിയത്. ഇപ്പോഴിതാ അദ്ദേഹത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ സഹായം ചെയ്തിരിയ്ക്കുന്നു എന്നാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നത്.
ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിന് അനുകൂലമായ നിലപാടാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സ്വീകരിച്ചിരിയ്ക്കുന്നത് എന്നാണ് വാര്‍ത്തകള്‍ പുറത്ത് വന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരാണ് മോഹന്‍ലാലിന് അനുകൂലമായ നിലപാടെടുത്തത്.
എന്തായാലും കേന്ദ്ര സഹായത്തിന്റെ വാര്‍ത്തകള്‍ വന്നതോടെ ആരോപണങ്ങളും വര്‍ദ്ധിച്ചു. മോഹന്‍ലാല്‍ ബ്ലോഗ് എഴുതിയത് ബിജെപി സര്‍ക്കാരിനെ സുഖിപ്പിയ്ക്കാന്‍ വേണ്ടിയാണെന്ന് ആക്ഷേപവും ഉയര്‍ന്നു.












Click it and Unblock the Notifications