Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹന്‍ലാലിന് '20 കോടി പ്രതിഫലം'; സലാറില്‍ റെക്കോര്‍ഡ് സൃഷ്ടിക്കുമോ സൂപ്പര്‍ താരം

തിരുവനന്തപുരം: മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനാണ് മോഹന്‍ലാല്‍. ഒരു സിനിമയ്ക്ക് 4 മുതല്‍ 5 കോടി രൂപവരെയാണ് സൂപ്പര്‍ താരം വാങ്ങിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്കാണ് മോഹന്‍ലാല്‍ അഞ്ച് കോടി രൂപവരെ പ്രതിഫലം വാങ്ങുന്നത്. എന്നാല്‍ മറ്റ് ഭാഷകളിലെ ചിത്രങ്ങള്‍ക്ക് 8 കോടി രൂപയുമാണ് മോഹന്‍ലാല്‍ വാങ്ങുന്നത്. ഏഷ്യാനെറ്റിലെ ബിഗ് ബോസില്‍ അവതാരകനായി എത്തിയ മോഹന്‍ലാല്‍ 12 കോടി രൂപവരെ പ്രതിഫലം വാങ്ങി. എന്നാല്‍ പ്രതിഫലത്തിന്‍റെ കാര്യത്തില്‍ മോഹന്‍ലാല്‍ ഈ റെക്കോര്‍ഡുകളെല്ലാം ഭേദിക്കുന്ന തരത്തിലുള്ള ഒരു റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്തു വരുന്നത്.

മോഹന്‍ലാല്‍ സലാറില്‍

മോഹന്‍ലാല്‍ സലാറില്‍

തെലുങ്ക് ചിത്രം സലാറില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നുവെന്നും പ്രതിഫലം 20 കോടിയാണെന്നുമുള്ള വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ പ്രഭാസിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രമാവാന്‍ അണിയറ പ്രവര്‍ത്തകര്‍ മോഹന്‍ലാലിനെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പ്രഭാസിന്‍റെ ഗോഡ്ഫാദര്‍

പ്രഭാസിന്‍റെ ഗോഡ്ഫാദര്‍

പ്രഭാസ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ ഗോഡ്ഫാദര്‍ റോളിലേക്കാന്‍ മോഹന്‍ലാലിനെ പരിഗണിക്കുന്നതെന്നാണ് സൂചന. പാന്‍-ഇന്ത്യന്‍ ആക്ഷന്‍ ചിത്രമായ സലാറിലെ പ്രഭാസ് ഒഴികേയുള്ള അഭിനേതാക്കളുടെ പേരുവിവരങ്ങള്‍ ഒന്നും ഇതുവരെ ഓദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മോഹന്‍ലാല്‍ എത്തുന്നുവെന്ന രീതിയില്‍ തെലുങ്ക് മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്.

ഒരു രാജാവിന്‍റെ വലംകൈ

ഒരു രാജാവിന്‍റെ വലംകൈ

തെലുങ്കിലെ ഒരു വാമൊഴി പ്രയോഗമാണ് സലാര്‍. പേരിന് പിന്നിലെ ഈ കൗതുകത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കമാന്‍ഡര്‍ ഇന്‍ ചീഫ്', 'ഒരു രാജാവിന്‍റെ വലംകൈ', എന്നൊക്കെയാണ് പ്രശാന്ത് നീല്‍ അര്‍ഥം പറഞ്ഞത്. ഇതോടെയാണ് പ്രഭാസ് അവതരിപ്പിക്കുന്ന നായക കഥാപത്രത്തിന്‍റെ ഗോഡ്ഫാദര്‍ റോളിലേക്കാണ് മോഹന്‍ലാലിനെ പരിഗണിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരാന്‍ തുടങ്ങിയത്.

മനമന്ത, ജനതഗാരേജ്

മനമന്ത, ജനതഗാരേജ്

ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ മാസം തന്നെ ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തെലുങ്കില്‍ വലിയ ഫാന്‍ ബേസ് ഉള്ള താരമാണ് മോഹന്‍ലാല്‍. 2016 ല്‍ പുറത്തിറങ്ങിയ മനമന്ത, ജനതഗാരേജ് എന്നീ ചിതങ്ങള്‍ തെലുങ്കില്‍ വന്‍ വിജയമായിരുന്നു. ജൂനിയര്‍ എന്‍ടിആറിനൊപ്പം മോഹന്‍ലാല്‍ എത്തിയ ജനത ഗാരേജ് തെലുങ്കിലെ ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയ ചിത്രമായിരുന്നു.

പ്രഭാസ് പറഞ്ഞത്

പ്രഭാസ് പറഞ്ഞത്

പ്രഭാസിനൊപ്പം മോഹന്‍ലാല്‍ കൂടി എത്തുന്നതോടെ വലിയ രീതിയിലുള്ള പ്രേക്ഷക സ്വീകാര്യത ലഭിക്കുമെന്നാണ് നിര്‍മ്മാതാക്കളുടെ കണ്ണ്. മോഹൻലാലിനൊപ്പം അഭിനയിക്കുകയെന്നത് തന്റെ വലിയ അഭിലാഷമാണെന്ന് പ്രഭാസ് ഒരിക്കൽ പറയുകയുണ്ടായി. എന്നാല്‍ തെലുങ്ക് ചിത്രത്തെ കുറിച്ച് മോഹന്‍ലാലോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 ബാഹുബലി താരം

ബാഹുബലി താരം

മോഹൻലാലിനോടൊപ്പം തന്നെ ബാഹുബലി താരം റാണ ദഗുബാട്ടിയുടെ പേരുംകേൾക്കുന്നുണ്ട്. വില്ലന്‍ റോളിലേക്കാണ് റാണ ദഗുബാട്ടിയെത്തുന്നതെന്നാണ് സൂചന. വാര്‍ത്തകള്‍ യാഥാര്‍ത്ഥ്യമായാല്‍ ബാഹുബലിക്ക് ശേഷം പ്രഭാസും റാണയും ഒന്നിക്കുന്ന ചിത്രമായിരിക്കും സലാർ. ബാഹുബലിയിലും പ്രഭാസിന്റെ വില്ലനായിട്ടായിരുന്നു റാണ എത്തിയത്.

ആറാട്ട്

ആറാട്ട്

നിലവില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ട് എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ദൃശ്യം 2 ന്റെ ചിത്രീകരണത്തിന് ശേഷമായിരുന്നു മോഹൻലാൽ ആറാട്ടിൽ ജോയിൻ ചെയ്തത്. ചിത്രീകരണം പുരോഗമിക്കുകയാണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കുഞ്ഞാലിമരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം എന്ന ചിത്രവും മോഹന്‍ലാലിന്‍റെതായി പുറത്തുവരാനുണ്ട്.

കെജിഎഫ് 2

കെജിഎഫ് 2

ഹോംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം 2021 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും. രാധേ ശ്യാം ആണ് പ്രഭാസിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. ഇതിന് പുറമെ ആദി പുരുഷ്, നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രങ്ങളും അണിയറിയില്‍ ഒരുങ്ങുന്നുണ്ട്. അതേസമയം പ്രശാന്ത് നീലിന്‍റേതായി അടുത്തതായി പുറത്തു വരാനുള്ള ചിത്രം കെജിഎഫ് 2 ആണ്.

നിര്‍മ്മാണച്ചെലവേറിയ ചിത്രം

നിര്‍മ്മാണച്ചെലവേറിയ ചിത്രം

ബോളിവുഡ് താരം സഞ്ജയ് ദത്താണ് കെ.ജി.എഫ് 2വില്‍ വില്ലനായി എത്തുന്നത്. 2018 ഡിസംബര്‍ 21നാണ് ആദ്യ ഭാഗം റിലീസ് ചെയ്തത്. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം,ഹിന്ദി എന്നീ ഭാഷകളില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം വന്‍ വിജയമായിരുന്നു. കന്നഡയിലെ ഏറ്റവും നിര്‍മ്മാണച്ചെലവേറിയ ചിത്രമായിരുന്ന കെജിഎഫ് രണ്ടാഴ്ച കൊണ്ട് 100 കോടി ക്ലബിലെത്തിയിരുന്നു.

പുതിയ വാര്‍ത്തകള്‍

പുതിയ വാര്‍ത്തകള്‍

അതേസമയം പുതിയ വാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്. പുതിയ വാര്‍ത്തകള്‍ മോഹന്‍ലാല്‍ ആരാധകര്‍ക്കിടയില്‍ വലിയ ആവേശമാണ് വിതറുന്നത്. ഭാഷാ ഭേദങ്ങള്‍ക്കപ്പുറത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ മലയാള സിനിമ കൂടുതല്‍ അംഗീകരിക്കപ്പെടുകയാണെന്നും താരങ്ങള്‍ അവകാശപ്പെടുന്നു.

മോഹന്‍ലാലിന്‍റെ പ്രതിഫലം

മോഹന്‍ലാലിന്‍റെ പ്രതിഫലം

പ്രതിഫലത്തെ ചൊല്ലിയും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. പ്രചരിപ്പിക്കപ്പെടുന്നത് പോലെ 20 കോടി രൂപയാണ് മോഹന്‍ലാലിന് പ്രതിഫലമെങ്കില്‍ മലയാള സിനിമയിലെ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമാകും ഈ തുക. അതേസമയം, ചിത്രത്തില്‍ പ്രഭാസിന് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്.

Recommended Video

cmsvideo
    മോഹൻലാൽ തന്നെ വേറെ ലെവൽ..മലക്കം മറിഞ്ഞു ദേവൻ

    ഭാഗ്യം പരീക്ഷിക്കാം, കയ്യിലെത്തുക 262 ദശലക്ഷം ഡോളര്‍, ഇന്ത്യയില്‍ നിന്നും അവസരം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+