ബിജെപിയുടെ മോഹങ്ങള്‍ വിഫലമാവുന്നു; മത്സരിക്കാനില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി; സുരേഷ് കുമാര്‍

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റ് പിടിക്കാന്‍ മോഹന്‍ലാലിനെ രംഗത്തിറക്കാനുള്ള ബിജെപിയുടെ നീക്കള്‍ വിഫലമാവുന്നു. മോഹന്‍ലാല്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാല്‍ മത്സരിക്കില്ലെന്ന് അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തും നിര്‍മാതാവുമായ സുരേഷ് കുമാര്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരത്ത് മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നു വാര്‍ത്തകള്‍ ഉണ്ടായിരുന്നു. മോഹന്‍ലാലിനായി സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന് ബിജെപി നേതാക്കളും വ്യക്തമാക്കിയിരുന്നു. എന്നാല്‍ മോഹന്‍ലാലിന് അത്തരത്തില്‍ ഒരു താത്പര്യവും ഇല്ലെന്നാണ് സുരേഷ് കുമാര്‍ അഭിപ്രായപ്പെടുന്നത്. മോഹന്‍ലാലിനെ മത്സരിക്കാന്‍ അനുവദിക്കില്ലെന്ന് ഫാന്‍സ് അസോസിയേഷനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു..

നരേന്ദ്ര മോദിയെ കണ്ടതുമുതല്‍

നരേന്ദ്ര മോദിയെ കണ്ടതുമുതല്‍

അച്ഛന്‍റെയും അമ്മയുടെയും പേരിലുള്ള വിശ്വശാന്തി ട്രസ്റ്റിന്‍റെ ആവശ്യത്തിന് ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതുമുതലാണ് മോഹന്‍ലാല്‍ ബിജെപിയിലേക്കെന്ന പ്രചാരണമുയര്‍ന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ തിരുവനന്തപുരത്ത് ബിജെപി ടിക്കറ്റില്‍ മോഹന്‍ലാല്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമായി.

തിരുവനന്തപുരത്ത്

തിരുവനന്തപുരത്ത്

നടനെന്ന നിലയില്‍ മോഹന്‍ലാലിന് ജനങ്ങളിലുള്ള സ്വാധീനവും മണ്ഡലത്തിലെ പാര്‍ട്ടി വോട്ടും കൂടി ചേരുമ്പോള്‍ വിജയം ഉറപ്പെന്ന് ബിജെപി വിലയിരുത്തുന്നു. പാര്‍ട്ടിക്ക് ശക്തമായ സാന്നിധ്യമുണ്ടെങ്കിലും വര്‍ഷങ്ങളായി നിസ്സാര വോട്ടുകള്‍ക്ക് മണ്ഡലം ബിജെപിയെ കൈവിടുകയായിരുന്നു. തിരുവനന്തപുരം ഇത്തവണ ഏത് വിധേനയും പിടിച്ചെടുക്കണമെന്നാണ് പാര്‍ട്ടി തീരുമാനം.

സ്ഥിരീകരിച്ചത്

സ്ഥിരീകരിച്ചത്

മോഹന്‍ലാലിനായി ബിജെപി നീക്കം നടത്തുന്നതായുള്ള ശക്തമായ അഭ്യൂഹങ്ങള്‍ ദീര്‍ഘനാളായി ഉണ്ടെങ്കിലും ആദ്യമായി അത്തരത്തിലൊരു കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത് മുതിര്‍ന്ന നേതാവും പാര്‍ട്ടിയുടെ ഏക എംഎല്‍എയുമായ ഒ രാജഗോപാലായിരുന്നു.

തങ്ങളുടെ റഡാറിലുണ്ട്

തങ്ങളുടെ റഡാറിലുണ്ട്

പൊതുകാര്യങ്ങളില്‍ താല്‍പര്യമുള്ളയാളാണു മോഹന്‍ലാല്‍. തിരുവനന്തപുരം ലോക്സഭാ സീറ്റില്‍ മത്സരിക്കാനായി അദ്ദേഹത്തെ ബിജെപി പരിഗണിക്കുന്നുണ്ട്. തിരുവനന്തപുരംകാരനായ ലാല്‍ തങ്ങളുടെ റഡാറിലുണ്ട്. സ്ഥാനാര്‍ത്ഥിയാവണം എന്നാവശ്യപ്പെട്ട് നേതാക്കള്‍ ലാലിനെ സമീപിച്ചിരുന്നെവെന്നും രാജഗോപാല്‍ വ്യക്തമാക്കി.

എംടി രമേശും രംഗത്ത്

എംടി രമേശും രംഗത്ത്

ഇതിന് പിന്നലായാണ് മോഹന്‍ലാല്‍ മത്സരിക്കാന്‍ തയ്യാറായാല്‍ കേരളത്തിലെ ഏത് സീറ്റും അദ്ദേഹത്തിന് വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശും രംഗത്ത് എത്തുന്നത്. അദ്ദേഹം മത്സര രംഗത്ത് എത്താന്‍ തയ്യാറാകുന്ന പക്ഷം ആദ്യം സ്വാഗതം ചെയ്യുന്ന പാര്‍ട്ടി ബിജെപിയായിരിക്കുമെന്നും എംടി രമേശ് അഭിപ്രായപ്പെട്ടു.

മോഹങ്ങള്‍ നടക്കില്ല

മോഹങ്ങള്‍ നടക്കില്ല

എന്നാല്‍ ബിജെപിയുടെ മോഹങ്ങള്‍ നടക്കില്ലെന്നാണ് സുരേഷ് കുമാറിന്‍റെ വാക്കുകള്‍ വ്യക്തമാക്കുന്നത്. മോഹന്‍ലാലിന് അത്തരത്തില്‍ ഒരു താത്പര്യവും ഇല്ല. സിനിമയില്‍ തുടരാനാണ് മോഹന്‍ലാലിന്‍ താത്പര്യം. അദ്ദേഹത്തിന് രാഷ്ട്രീയ നിലപാടുകള്‍ ഉണ്ടാവും. എന്നാല്‍ ഇപ്പോല്‍ മത്സരിക്കാന്‍ തയ്യാറില്ല.

മത്സരിക്കാന്‍ തയ്യാറാല്ല

മത്സരിക്കാന്‍ തയ്യാറാല്ല

മത്സരിക്കാന്‍ തയ്യാറാല്ലെന്ന കാര്യം മോഹന്‍ലാല്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലാലിനെ പോലെ ഒരാളെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയായി കിട്ടാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആഗ്രഹിക്കും. ലാല്‍ മത്സരിക്കും എന്ന് ആരെങ്കിലും ഒ രാജഗോപാലിനോട് പറഞ്ഞിട്ടുണ്ടാവും. അതുകൊണ്ടായിരിക്കാം അദ്ദേഹം അത്തരത്തിലൊരു പരാമര്‍ശം നടത്തിയിട്ടുണ്ടാവുകയെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

ഫാന്‍സ് അസോസിയേഷനും

ഫാന്‍സ് അസോസിയേഷനും

ബിജെപി സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാലിനെ മത്സരിക്കാന്‍ സമ്മതിക്കില്ലെന്ന് വ്യക്തമാക്കി താരത്തിന്‍റെ ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വിമല്‍കുമാറും രംഗത്ത് എത്തിയിട്ടുണ്ട്. മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ ബിജെപി ശ്രമിച്ചാല്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും എന്നും വിമല്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+