കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ജൊദാരോയില്‍ നിന്നും കണ്ടെടുത്ത നൃത്തം ചെയ്യുന്ന പെണ്‍കുട്ടി പാര്‍വ്വതി ദേവിയെന്ന കണ്ടെത്തല്‍

എന്നാല്‍ വലതുപക്ഷ ചരിത്രകാരന്മാര്‍ മാത്രമാണ് സിന്ധു നദീതട നാഗരികത മുതല്‍ ജനങ്ങള്‍ ശിവശക്ത്യാരാധന നടത്തിയിരുന്നു എന്നു സമര്‍ത്ഥിക്കുന്നതെന്ന വാദങ്ങളുമുണ്ട്.

  • By Pratheeksha
Google Oneindia Malayalam News

മോഹന്‍ജൊദാരോയിലും ഹാരപ്പയിലും ഇതിനകം ഒട്ടേറെ പര്യവേഷണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും എല്ലാം അവശിഷ്ടങ്ങളും ചരിത്രവുമായി ബന്ധപ്പെട്ടതായിരുന്നു. എന്നാല്‍ 2500 ബിസിയില്‍ നിലനിന്ന മോഹന്‍ജൊദാരോവില്‍ നിന്ന് പര്യവേഷകര്‍ കണ്ടെടുത്ത നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയെ ചരിത്രകാരന്മാര്‍ പുരാണകഥയുമായാണ് ബന്ധപ്പെടുത്തുന്നത്.

വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ടെടുത്ത നൃത്തം ചെയ്യുന്ന പെണ്‍കുട്ടി പാര്‍വ്വതി ദേവിയെന്നാണ് പറയുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ചാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടത്. ഐസി എച്ച് ആറിന്റെ ഹിന്ദി ജേര്‍ണല്‍ ആയ ഇതിഹാസിലാണ് ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്.

mohanjodaro-26-1

നൃത്തം ചെയ്യുന്ന പെണ്‍കുട്ടി ശക്തിയാണെന്നും ആ കാലഘട്ടത്തില്‍ തന്നെ ശിവാരാധാന നിലനിന്നതായാണ് അതു തെളിയിക്കുന്നതെന്നുമാണ് പ്രശസ്ത ചരിത്രകാരനും ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ റിട്ട.പ്രൊഫസറുമായ താക്കൂര്‍ പ്രസാദ് വര്‍മ്മ പറയുന്നത്.

എന്നാല്‍ വലതു പക്ഷ ചരിത്രകാരന്മാര്‍ മാത്രമാണ് സിന്ധു നദീതട നാഗരികത മുതല്‍ ജനങ്ങള്‍ ശിവശക്ത്യാരാധന നടത്തിയിരുന്നു എന്നു സമര്‍ത്ഥിക്കുന്നതെന്ന വാദങ്ങളുമുണ്ട്. ആദ്യമായാണ് നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയെ ഒരു പുരാണ കഥപാത്രവുമായി ചരിത്രകാരന്മാര്‍ ബന്ധിപ്പിക്കുന്നത്.

English summary
In its latest paper, The Indian Council of Historical Research (ICHR) has claimed that the iconic 'Dancing Girl' figuring of Mohenjodaro from 2500 BC is Hindu Goddess Parvati,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X