കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക സമരത്തിനെതിരെ കങ്കണയുടെ വ്യാജ ട്വീറ്റ്‌; വിവാദമായതോടെ ഡിലീറ്റ്‌ ചെയ്‌തു

Google Oneindia Malayalam News

മുംബൈ; ബോളിവുഡ്‌ നടിയായ കങ്കണ റണാവത്തിന്റെ ഒരു ട്വീറ്റിലൂടെ പ്രശസ്‌തയായിരിക്കുകയാണ്‌ 73കരിയായ മൊഹിന്ദര്‍ കൗര്‍. കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്ന മൊഹീന്ദര്‍ കൗറിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു കങ്കണയുടെ ട്വീറ്റ്‌. ഇവര്‍ ഷഹീന്‍ബാഗ്‌ സമരത്തിന്റെ ഭാഗമായിരുന്നു ഇപ്പോള്‍ കര്‍ഷക സമരത്തിലും പങ്കെടുക്കുന്നു, പണം വാങ്ങി സമരത്തില്‍ പങ്കെടുക്കുന്ന ആളാണ്‌ എന്നിങ്ങനെയുള്ള ആരോപണങ്ങളാണ്‌ കങ്കണ പങ്കുവെച്ചത്‌. എന്നാല്‍ മാധ്യമങ്ങളുടെ അന്വേഷണത്തില്‍ കങ്കണയുടെ ആരോപണം കള്ളമാണെന്ന്‌ തെളിഞ്ഞു

കങ്കണയുടെ വിവാദ ട്വീറ്റ്‌

കങ്കണയുടെ വിവാദ ട്വീറ്റ്‌

രാജ്യത്ത്‌ കേന്ദ്ര സര്‍ക്കാരിനെതിരെ നടക്കുന്ന കര്‍ഷക സമരത്തെ പരിഹസിച്ചുകൊണ്ടായിരുന്നു മൊഹീന്ദര്‍ കൗര്‍ കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്ന ചിത്രം പങ്കുവെച്ച കങ്കണ റാവത്ത്‌ പങ്കുവെച്ചത്‌. ദാദി ഷഹീന്‍ബാഗ്‌ സമരത്തില്‍ പങ്കെടുത്തിരുന്നു ഇപ്പോള്‍ കര്‍ഷകരുടെ കൂടെ കൂടിയിരിക്കുന്നു. 100 രൂപ കൊടുത്താല്‍ ഈ വൃദ്ധ ഏത്‌ സമരത്തിലും പങ്കെടുക്കും എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്‌ .

കങ്കണയുടെത്‌ വ്യാജ ആരോപണം

കങ്കണയുടെത്‌ വ്യാജ ആരോപണം

കങ്കണയുടെ ട്വീറ്റ്‌ തികച്ചും വ്യാജമാണെന്ന്‌ പിന്നീടുള്ള അന്വേഷണത്തില്‍ തെളിഞ്ഞു. കങ്കണ പങ്കുവെച്ച ചിത്രത്തിലെ മൊഹീന്ദര്‍ സിങ്‌ പഞ്ചാബിലെ ബതീന്‍ഡയിലാണ്‌ താമസിക്കുന്നത്‌. 13 ഏക്കര്‍ കൃഷി ഭൂമി സ്വന്തമായുള്ള ഇവര്‍ കര്‍ഷകയാണ്‌. മാത്രമല്ല ഷഹീന്‍ബാഗ്‌ സമരത്തില്‍ പങ്കെടുത്തിട്ടുമില്ല. മൊഹീന്ദറിന്റെ വിട്‌ കങ്കണ സന്ദര്‍ശിച്ചുവെന്ന ബോളിവുഡ്‌ നടിയുടെ വാദവും മൊഹിന്ദര്‍ കൗര്‍ തള്ളിയിരുന്നു. ട്വീറ്റിനെതിരെ മൊഹീന്ദര്‍ കൗര്‍ മറുപടിയുമായി രംഗത്തെത്തിയതിനെ തുടര്‍ന്ന്‌ തുടര്‍ന്ന്‌ കങ്കണ ട്വീറ്റ്‌ പിന്‍വലിച്ചു.

ആരാണ്‌ മൊഹീന്ദര്‍ കൗര്‍

ആരാണ്‌ മൊഹീന്ദര്‍ കൗര്‍

കങ്കണയുടെ വിവാദ ട്വീറ്റിലൂടെയാണ്‌ മൊഹീന്ദര്‍ കൗര്‍ എന്ന 73കാരിക്ക്‌ മാധ്യമ ശ്രദ്ധ ലഭിക്കുന്നത്‌. പഞ്ചാബിലെ ബാതിന്‍ഡയിലെ ബഹദുര്‍ഗാ ഗ്രാമത്തിലാണ്‌ മൊഹീന്ദര്‍ കൗര്‍ താമസിക്കുന്നത്‌. ഭര്‍ത്താവ്‌ ആസ്‌മ രോഗിയായി മറിയതോടെ ഇരുവരുടെയും ഉടമസ്ഥതിയിലുള്ള 13 ഏക്കര്‍ കൃഷി ഭൂമിയില്‍ കൃഷിക്ക്‌ നേതൃത്വം നല്‍കുന്നത്‌ ഇവരാണ്‌. കര്‍ഷകയായ ഇവര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ്‌ കങ്കണ റാവത്ത്‌ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയത്‌.

 കങ്കണക്കു മറുപടി നല്‍കി മൊഹിന്ദര്‍ കൗര്‍

കങ്കണക്കു മറുപടി നല്‍കി മൊഹിന്ദര്‍ കൗര്‍

കങ്കണയുടെ ട്വീറ്റ്‌ ആരോ ശ്രദ്ധയില്‍പ്പെടുത്തിയതിനെതുടര്‍ന്നായിരുന്നു ട്വീറ്റിനെതിരെ മൊഹീന്ദര്‍ കൗര്‍ എന്ന കര്‍ഷക രംഗത്തെത്തിയത്‌. ഏതോ ഒരു സിനിമ നടി തനിക്കെതിരേ കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നതായി അറിഞ്ഞു. അവര്‍ പറയുന്നത്‌ വ്യാജമാണ്‌ കങ്കണ ഒരിക്കലും തന്റെ വീട്‌ സന്ദര്‍ശിച്ചിട്ടില്ല. താനൊരു കൃഷിക്കാരിയാണ്‌ ഷഹീന്‍ബാഗ്‌ സമരത്തില്‍ പങ്കെടുത്തിട്ടില്ല. ഞാനൊരു കൃഷിക്കാരിയായതിനാല്‍ കൃഷി ചെയ്യുന്നവരുടെ ബുദ്ധമുട്ട്‌ തനിക്ക്‌ അറിയാമെന്നും, അതിനാലാണ്‌ കര്‍ഷകര്‍ക്കൊപ്പം സമരത്തിന്റെ ഭാഗമായതെന്നും അവര്‍ പറഞ്ഞു. കൃഷി ഭൂമിയില്‍ പണിയെടുക്കാന്‍ കങ്കണയെത്തിയാല്‍ 600 രൂപ ദിവസക്കൂലിയായി നല്‍കാമെന്നും അവര്‍ പരിഹസിച്ചു. മൊഹീന്ദര്‍ സിങ്ങിന്റെ പ്രതികരണം വന്ന ഉടന്‍ കങ്കണ ട്വീറ്റ്‌ പിന്‍വലിക്കുകയായിരുന്നു.

കങ്കണയുടെ രാഷ്ട്രീയവും വിവാദങ്ങളും

കങ്കണയുടെ രാഷ്ട്രീയവും വിവാദങ്ങളും

ബോളിവുഡിലെ പ്രശസ്‌തിക്കപ്പുറം നിരവധി വിവാദ പ്രസ്‌താവനകളിലൂടെ നിരന്തരം കങ്കണ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്‌. മുബൈയില്‍ കോര്‍പ്പറേഷന്‍ കങ്കണയുടെ വസിതി പൊളിച്ചു നീക്കാന്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന്‌ മാഹാരാഷ്ടയിലെ ശിവസേന സര്‍ക്കാരിനെതിരെ നിരവധി വിവാദ പ്രസ്‌താവനകളുമായി കങ്കണ രംഗത്തെത്തിയിരുന്നു. രാജ്യത്തെ ഭരണക്ഷിയായ ബജെപിയോട്‌ ഏറെ കൂറ്‌ പുലര്‍ത്തുന്ന കങ്കണ പ്രധാനമന്ത്രി മോദിയെ പ്രകീര്‍ത്തിച്ചും, കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ പിന്തുണച്ചും സമുഹമാധ്യമങ്ങലില്‍ പ്രത്യക്ഷപ്പെടാറുണ്ട്‌

Recommended Video

cmsvideo
രാജ്യത്തെ നശിപ്പിക്കാന്‍ വേണ്ടി മാത്രം ജനിച്ച പ്രധാനമന്ത്രി | Oneindia Malayalam

English summary
Mohindar kaur an ordinary farmer came in to limelight through kangana ranaut fake tweet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X