Get Updates
Get notified of breaking news, exclusive insights, and must-see stories!

ബൈബിള്‍ വായിച്ച നടി മോഹിനി ക്രിസ്ത്യനായി,ഇനി ക്രിസ്റ്റീനയായി അറിയപ്പെടും

തെന്നിന്ത്യന്‍ നടി മോഹിനി മതം മാറി. ഹിന്ദു മതത്തില്‍ നിന്നും ക്രിസ്തു മതമാണ് മോഹിനി സ്വീകരിച്ചിരിക്കുന്നത്. ഇനി മോഹിനി ക്രീസ്റ്റീനയായി അറിയപ്പെടും. തമിഴ് നടിയാണെങ്കിലും മോഹിനി കൂടുതല്‍ തിളങ്ങിയത് മലയാളത്തിലായിരുന്നു. മലയാളി പ്രേക്ഷകരുടെ ഒരു കാലത്തെ ഇഷ്ട നടിയായിരുന്നു മോഹിനി.

പഞ്ചാബി ഹൗസ്,മായപ്പൊന്‍മാന്‍,ഈ പുഴയും കടന്ന്,ഇന്നത്തെ ചിന്താവിഷയം തുടങ്ങിയ ഒട്ടേറെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ മോഹിനി അഭിനയിച്ചിട്ടുണ്ട്. സ്‌പോണ്ടിലോസിസ രോഗം ബാധിക്കുകയും പിന്നീട് അബോര്‍ഷന്‍ ആകുകയും ചെയ്തതോടെ മോഹിനി സിനിമയില്‍ നിന്നും മാറി നിന്നു. വിഷാദ രോഗത്തിനു അടിമപ്പെട്ടുവെന്നായിരുന്നു വാര്‍ത്തകള്‍.

mohini

ഈ അവസ്ഥയിലാണ് മോഹിനി വീട്ടുജോലിക്കാരിയില്‍ നിന്നും ബൈബിള്‍ വായിക്കാന്‍ ഇടയായത്. ബൈബിള്‍ മോഹിനിയുടെ വിഷാദ രോഗം മാറ്റാന്‍ കാരണമായി എന്നാണ് പറയുന്നത്. അതോടെ മോഹിനി ക്രിസ്തു മതം സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

വിവാഹത്തോടെ ചെന്നൈയില്‍ കുടുംബ ജീവിതവുമായി കഴിയുകയായിരുന്നു മോഹിനി. ഇതിനിടിയില്‍ മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തിയിരുന്നു. മോഹന്‍ലാലിന്റെ ഇന്നത്തെ ചിന്താവിഷയത്തില്‍ ചെറിയൊരു വേഷത്തില്‍ മോഹിനി എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+