251 രൂപയ്ക്ക് മൊബൈല്‍!! കമ്പനി ഉടമയെ ചോദ്യം ചെയ്ത പോലീസ് ആ സത്യം കേട്ട് മൂക്കത്ത് വിരല്‍വച്ചു!!
വഞ്ചനാക്കുറ്റത്തിനാണ് ഉടമ മോഹിത് ഗോയല്‍ അറസ്റ്റിലായത്
മുംബൈ: 251 രൂപയ്ക്ക് സ്മാര്‍ട്ട്ഫോണെന്ന പ്രഖ്യാപനവുമായി രാജ്യത്തെ ഞെട്ടിച്ച കമ്പനിയുടെ ഡയറക്ടറെ അറസ്റ്റ് ചെയ്തതോടെ ഞെട്ടിപ്പിക്കുന്ന പല രഹസ്യങ്ങളും പുറത്ത്. വഞ്ചനാക്കേസിനെ തുടര്‍ന്നാണ് ഉടമ മോഹിത് ഗോയല്‍ പോലീസിന്റെ പിടിയിലായത്.

റിങിങ് ബെല്സെന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ കൂടിയായ ഗോയല്‍ താന്‍ എംബിഎക്കാരനാണെന്നാണ് നേരത്തേ സോഷ്യല്‍ മീഡിയകളില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ പോലീസ് ചോദ്യം ചെയ്യലില്‍ ഇത് കള്ളമാണെന്ന് കണ്ടെത്തി.

കേവലം എട്ടാം ക്ലാസ് മാത്രമാണ് തന്റെ യോഗ്യതയെന്ന് ഗോയല്‍ പോലീസിനു മുന്നില്‍ സമ്മതിച്ചു. എട്ടാം ക്ലാസില്‍ പരാജയപ്പെട്ട ശേഷം സ്കൂളില്‍ തന്നെ പോയിട്ടില്ലെന്നും ഇയാള്‍ വെളിപ്പെടുത്തി.

ഇംഗ്ലീഷ് മെച്ചപ്പെടുത്തുന്നതിനായി സ്പോക്കണ് ഇംഗ്ലീഷിനു പോയതു മാത്രമാണ് തന്റെ മറ്റൊരു പ്രധാന യോഗ്യതയെന്ന് ഗോയല്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയില്‍ ഇടത്തരം കുടുംബത്തിലാണ് ഗോയല്‍ ജനിച്ചത്.

വ്യാഴാഴ്ചയാണ് ഗോയലിനെ പോലീസ് അറസ്റ്റ് ചെയ്തത്. വഞ്ചനാക്കുറ്റത്തെ തുടര്‍ന്നായിരുന്നു ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ഗാസിയാബാദിലെ അയം എന്റര്‍പ്രൈസസ് നല്കിയ പരാതിയെ തുടര്‍ന്നായിരുന്നു ഗോയലിന്റെ അറസ്റ്റ്. വിതരണാവകാശം നേടിയ ശേഷം തങ്ങളെ കമ്പനി കബളിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. 16 ലക്ഷം രൂപ ഇവര്‍ തട്ടിയെടുത്തതായും പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇതു ഗോയലിനെതിരായ രണ്ടാമത്തെ പരാതിയാണ്. നേരത്തേ 12 ലക്ഷം തട്ടിയെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു വിതരണക്കാരനും ഇയാള്‍ക്കെതിരേ കേസ് നല്‍കിയിരുന്നു.

വെറും 251 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ പ്രഖ്യാപിച്ച് റിങിങ് ബെല്‍സ് കമ്പനി ഏവരെയും ഞെട്ടിച്ചിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട് ഫോണെന്നാണ് ഫ്രീഡം 251നെ കമ്പനി വിശേഷിപ്പിച്ചത്. പരസ്യത്തില്‍ മയങ്ങി ഏഴു കോടിയോളം ആളുകള്‍ ഫോണ്‍ ബുക്ക് ചെയ്തെങ്കിലും കുറച്ചു പേര്‍ക്കാണ് ഇതു ലഭിച്ചത്.
-
ആരും അറിയാതെ ഇനി സ്റ്റോറികൾ കാണാം; ഇൻസ്റ്റാഗ്രാമിൽ വമ്പൻ സർപ്രൈസ് -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും












Click it and Unblock the Notifications