251 രൂപയ്ക്ക് മൊബൈല്‍, രാജ്യത്തെ ഞെട്ടിച്ച ഓഫര്‍!! കമ്പനി ഉടമയുടെ ഇപ്പോഴത്തെ സ്ഥിതി!!
വഞ്ചനാക്കുറ്റത്തിന് ഡയറക്ടര്‍ മോഹിത് ഗോയലിനെ പോലീസ് അറസ്റ്റ് ചെയ്തു
മുംബൈ: ഇന്ത്യയെ പിടിച്ചുകുലുക്കിയ വാര്‍ത്തയായിരുന്നു അത്. കേവലം 251 രൂപയ്ക്ക് മൊബൈല്‍ ഫോണ്‍. ലോകത്തിലെ തന്നെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട് ഫോണെന്ന വിശേഷണത്തോടെയാണ് ഫ്രീഡം 251 അവതരിപ്പിക്കപ്പെട്ടത്. എഴു കോടിയോളം ആളുകള്‍ ഈ അദ്ഭുത ഫോണിനായി പണം മുടക്കിയെങ്കിലും ഇതുവരെ വളരെ കുറച്ചു പേര്‍ക്കു മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നതാണ് യാഥാര്‍ഥ്യം. ഈ കമ്പനിയുടമയുടെ ഇപ്പോഴത്തെ അവസ്ഥ നേരത്തേ പണം മുടക്കിയവരെ ഞെട്ടിക്കുക തന്നെ ചെയ്യും.

നോയ്ഡ കേന്ദ്രമാക്കിയുള്ള റിങിങ് ബെല്‍സ് കമ്പനിയാണ് ഫ്രീഡം 215 മൊബൈല്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്. ഈ കമ്പനിയുടെ ഡയറക്ടര്‍ മോഹിത് ഗോയലിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.

16 ലക്ഷം രൂപ റിങിങ് ബെല്‍സ് കമ്പനി തട്ടിയെടുത്തെന്ന് ഗാസിയാബാദിലെ അയം എന്റര്‍പ്രൈസസ് നല്കിയ പരാതിയെ തുടര്‍ന്നാണ് ഗോയലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ഫ്രീഡം 251 മൊബൈല്‍ ഫോണിന്റെ വിതരണാവകാശം നേടിയ ശേഷം തങ്ങളെ കബളിപ്പിച്ചുവെന്നാണ് അയം എന്റര്‍പ്രൈസ് പരാതിയില്‍ പറയുന്നത്. 30 ലക്ഷം രൂപ നല്‍കിയെങ്കിലും 14 ലക്ഷത്തിന്റെ മൊബൈലുകള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. ബാക്കി 16 ലക്ഷം അവര്‍ മുക്കുകയായിരുവെന്ന് അയം എന്റര്‍പ്രൈസസ് പരാതിയില്‍ വിശദമാക്കി.

ലഭിക്കാനുള്ള 16 ലക്ഷത്തിനെക്കുറിച്ച് വീണ്ടും വീണ്ടും ചോദിക്കുകയാണെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അയം എന്റര്‍പ്രൈസസ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

2016 ഫെബ്രുവരിയിലാണ് ഉപഭോക്താക്കളില്‍ നിന്ന് റിങിങ് ബെല്‍സ് ബുക്കിങ് സ്വീകരിച്ചു തുടങ്ങിയത്. ജൂണില്‍ ഹാന്റ്സെറ്റുകള്‍ വിതരണം ചെയ്യുമെന്നായിരുന്നു ഇവര്‍ പരസ്യം നല്‍കിയത്. ആളുകള്‍ ബുക്കിങിനായി തിക്കിത്തിരക്കിയതോടെ ഫ്രീഡം 251ന്റെ വെബ്സൈറ്റ് ഹാങാവുകയും ചെയ്തിരുന്നു.
-
ആരും അറിയാതെ ഇനി സ്റ്റോറികൾ കാണാം; ഇൻസ്റ്റാഗ്രാമിൽ വമ്പൻ സർപ്രൈസ് -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും












Click it and Unblock the Notifications