കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാളിനെ ഓര്‍ത്ത് മൊയ്‌ലിക്ക് സഹതാപം

Google Oneindia Malayalam News

ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറിവില്ലായ്മ ഓര്‍ത്ത് തനിക്ക് സഹതാപം തോന്നുന്നു എന്ന് കേന്ദ്രമന്ത്രി വീരപ്പമൊയ്‌ലി. ഗ്യാസ് വിലവര്‍ദ്ധനവിനെ ചൊല്ലി കെജ്രിവാള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. വിദഗ്ധ ഉപദേശം തേടിയ ശേഷമാണ് ഗ്യാസ് വില നിശ്ചയിച്ചത്.

സി എന്‍ ജി - പി എന്‍ ജി വില അധികമാകുന്നില്ല എന്ന് തന്റെ മേല്‍നോട്ടത്തിലാണ് ഉറപ്പുവരുത്തിയത്. കെജ്രിവാളിന്റെ അജ്ഞത ഓര്‍ത്ത് എനിക്ക് സഹതാപം തോന്നുന്നു. രാജ്യത്ത് എങ്ങിനെയാണ് കാര്യങ്ങള്‍ നടക്കുന്നത് എന്നത് അദ്ദേഹം അറിഞ്ഞിരിക്കേണ്ടതാണ്. വില നിശ്ചയം സംബന്ധിച്ച് എന്താണ് സംഭവിക്കുന്നത് എന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.

veerapap-moily

ഗ്യാസ് വില വര്‍ദ്ധിപ്പിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി, മുന്‍ മന്ത്രി മുരളി ദിയോറ, വ്യവസായ ഭീമന്‍ മുകേഷ് അംബാനി എന്നിവര്‍ക്കെതിരെ ദില്ലി സര്‍ക്കാര്‍ ക്രിമിനല്‍ കേസെടുക്കുമെന്ന് കെജ്രിവാള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദില്ലി സര്‍ക്കാരിലെ ആന്റി കറപ്ഷന്‍ ബ്യൂറോയോടാണ് ഇത് സംബന്ധിച്ച അന്വേഷണം നടത്താന്‍ കെജ്രിവാള്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ ദിയോറയാണോ താനാണോ എന്നതല്ല, വില നിശ്ചയിക്കുന്നതിന് സര്‍ക്കാരിന് അതിന്റെതായ രീതിയുണ്ട് എന്നതാണ് മനസിലാക്കേണ്ട കാര്യം എന്നാണ് വീരപ്പമൊയ്‌ലി പറയുന്നത്. കിണറില്‍ നിന്നും വെള്ളം കുഴിച്ചെടുക്കുന്നത് പോലെ എണ്ണ കുഴിച്ചെടുക്കാം എന്നാണ് കെജ്രിവാള്‍ കരുതുന്നത് എന്നാല്‍ അത് ശരിയല്ല. 73 മുതല്‍ 75 ശതമാനത്തോളം എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്താണ് ഉപയോഗിക്കുന്നത്.

English summary
Union Minister Veerappa Moily says, he sympathizes with Kejriwal's ignorance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X