കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊയിന്‍ ഖുറേഷി കള്ളപ്പണ കേസ്: സതീഷ് സന ബാനയെ എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്തു

Google Oneindia Malayalam News

ദില്ലി: മുന്‍ സിബിഐ സ്പെഷല്‍ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനക്ക് മൂന്ന് കോടി രൂപ നല്‍കിയെന്ന ആരോപണം ഉന്നയിച്ച സതീഷ് ബാനയെ എന്‍ഫോഴ്സ്മെന്‍റ് ഡറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ദില്ലിയില്‍ വെച്ചാണ് ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വ്യവസായിയായ സതീഷ് സന ബാനയെ അറസ്റ്റ് ചെയ്തത്. വിവാദ മാംസകയറ്റുമതി വ്യവസായി മൊയിന്‍ ഖുറേഷിക്കും മറ്റുള്ളവര്‍ക്കുമെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് സതീഷ് ബാനയെ അറസ്റ്റ് ചെയ്തതെന്ന് എന്‍ഫോഴ്സ്മെന്‍റ് അധികൃതര്‍ വ്യക്തമാക്കി.

<strong> കോണ്‍ഗ്രസിന് വിമര്‍ശനം; ബിജെപിയെ പിന്തുണയ്ക്കണമെന്ന് ജെഡിഎസ് എംഎല്‍എമാര്‍ ആവശ്യപ്പെട്ടെന്ന് ദേവഗൗഡ</strong> കോണ്‍ഗ്രസിന് വിമര്‍ശനം; ബിജെപിയെ പിന്തുണയ്ക്കണമെന്ന് ജെഡിഎസ് എംഎല്‍എമാര്‍ ആവശ്യപ്പെട്ടെന്ന് ദേവഗൗഡ

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം വെള്ളിയാഴ്ച്ച രാത്രിയാണ് സതീഷ് ബാനയെ അറസ്റ്റ് ചെയ്തത്. 2017 ല്‍ മൊയിന്‍ ഖുറേഷിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ സിബിഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന ഉള്‍പ്പടേയുള്ള ഉന്നത സര്‍ക്കാര്‍ ഉദ്യേഗസ്ഥര്‍ക്കുമെതിരേയും ആരോപണം ഉയര്‍ന്നിരുന്നു. സതീഷ് സനയുടെ മൊഴി പ്രകാരം അസ്താനക്കെതിരെ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

asthana

2017 ഡിസംബര്‍ 2ന് ദുബൈയിലേക്ക് പോയി ഇടനിലക്കാരെ കണ്ട് 1 കോടി നല്‍കിയെന്നാണ് സതീഷ് സന മൊഴിയില്‍ പറയുന്നത്. ഇടനിലക്കാര്‍ ഇക്കാര്യം അസ്താനയോട് ഇന്റെര്‍നെറ്റിലൂടെ സംസാരിച്ച് ഉറപ്പിച്ചു. 5 കോടിയാണ് ആവശ്യപ്പെട്ടത്. പിന്നീട് ദില്ലി പ്രസ് ക്ലബില്‍ വെച്ച് ഡിസംബര്‍ 13 ന് 1.95കോടി നല്‍കിയെന്നും 15നോ 16നോ ഇടനിലക്കാര്‍ ഓഫീസിലെത്തി അസ്താനയെ കണ്ടെന്നും സന നേരത്തെ മൊഴിനല്‍കിയിരുന്നു.

കേസിനെ തുടർന്ന് അസ്താനയെയും ചുമതലകളിൽ നിന്ന് മാറ്റിയിരുന്നു. സതീഷ് ബാനയുടെ ആരോപണങ്ങള്‍ വ്യാജമാണെന്നായിരുന്നു രാകേഷ് അസ്താനയുടെ വിശദീകരണം. സതീഷ് സനയുടെ മൊഴില്‍ ഉന്നയിക്കുന്ന കാലാവധിയില്‍ ലണ്ടനിലായിരുന്നു. ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും എഫ്ഐആര്‍ കൃത്രിമവുമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

English summary
Moin Qureshi case: ED arrests Satish Sana Babu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X