• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോഡലായ യുവതിയെ നടുറോഡിൽ അപമാനിച്ചു! അടിയിൽ എന്താണെന്ന് കാണട്ടെയെന്ന് പറഞ്ഞ് യുവാക്കളുടെ അതിക്രമം

  • By Desk

ഇൻഡോർ: മാസങ്ങൾ പ്രായമുള്ള പെൺകുഞ്ഞ് മുതൽ വാർദ്ധക്യം പിന്നിട്ട സ്ത്രീകൾ വരെ രാജ്യത്ത് സുരക്ഷിതരല്ലെന്നാണ് അടുത്തകാലത്തുണ്ടായ പല സംഭവങ്ങളും ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ അത്രയേറെ പീഡനക്കേസുകളാണ് ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നത്.

നേരം ഇരുട്ടിയാൽ മാത്രമേ സ്ത്രീകൾ ഭയപ്പെടേണ്ടതുള്ളു എന്ന സാഹചര്യമെല്ലാം മാറിയിരിക്കുന്നു. പട്ടാപ്പകൽ പോലും സ്ത്രീകളെ ശാരീരികമായി ഉപദ്രവിക്കാനും പീഡിപ്പിക്കാനും തക്കംപാർത്തിരിക്കുന്ന കാമവെറിയന്മാരാണ് പലയിടത്തുമുള്ളത്. കഴിഞ്ഞദിവസം മദ്ധ്യപ്രദേശിലെ ഇൻഡോറിലും ഇത്തരത്തിലുള്ള ഒരു സംഭവമുണ്ടായി. പ്രശസ്തയായ മോഡലിന് നേരെയായിരുന്നു കഴിഞ്ഞദിവസത്തെ അതിക്രമം.

നഗരമദ്ധ്യത്തിൽ...

നഗരമദ്ധ്യത്തിൽ...

ഇൻഡോറിലെ പ്രശസ്തയായ മോഡലിന് നേരെയാണ് കഴിഞ്ഞദിവസം നഗരമദ്ധ്യത്തിൽ വച്ച് ശാരീരിക പീഡനമേൽക്കേണ്ടി വന്നത്. തനിക്കുണ്ടായ അനുഭവം വിവരിച്ച് മോഡലായ യുവതി ട്വീറ്റ് ചെയ്തതോടെയാണ് ഇൻഡോറിലുണ്ടായ ആക്രമണത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്. സംഭവിച്ചത് എന്താണെന്ന് വിവരിച്ചതിന് പുറമേ ആക്രമണത്തിൽ തന്റെ കൈയിലുണ്ടായ പരിക്കുകളുടെ ചിത്രവും യുവതി ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. ഇൻഡോർ നഗരത്തിലൂടെ സ്കൂട്ടിയിൽ സഞ്ചരിക്കുന്നതിനിടെയാണ് മോഡലിന് നേരെ ആക്രമണം അരങ്ങേറിയത്.

വസ്ത്രം വലിച്ചൂരാൻ...

വസ്ത്രം വലിച്ചൂരാൻ...

നഗരത്തിലൂടെ സ്കൂട്ടിയിൽ യാത്ര ചെയ്യുന്നതിനിടെയാണ് ബൈക്കിലെത്തിയ യുവാക്കൾ യുവതിയെ ആക്രമിച്ചത്. അശ്ലീല കമന്റടിയുമായി പിന്നാലെത്തിയ യുവാക്കൾ തന്റെ വസ്ത്രം വലിച്ചുകീറാനും ഉയർത്തിനോക്കാനും ശ്രമിച്ചു. സ്കർട്ടിനുള്ളിൽ എന്താണെന്ന് കാണിക്കെന്ന് പറഞ്ഞായിരുന്നു യുവാക്കളുടെ അതിക്രമം. ഇതിനിടെ യുവതി വാഹനം നിർത്താൻ ശ്രമിച്ചെങ്കിലും വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി റോഡിൽ വീണു. തിരക്കേറിയ റോഡിൽ നൂറുകണക്കിന് പേരുടെ മുന്നിൽ വച്ചാണ് ഇതെല്ലാം സംഭവിച്ചത്.

എന്റെ കുറ്റമെന്ന്...

എന്റെ കുറ്റമെന്ന്...

പട്ടാപ്പകൽ തിരക്കേറിയ നടുറോഡിൽ ഇത്രയും വലിയ അപമാനശ്രമം നടന്നെങ്കിലും ഒരാൾ പോലും ഇടപെട്ടില്ലെന്നും യുവതി പറഞ്ഞു. പിന്നീട് വാഹനം റോഡിൽ വീണപ്പോഴാണ് മറ്റുള്ളവരും കാൽനട യാത്രക്കാരും തന്റെ അടുത്തേക്ക് വന്നത്. പക്ഷേ, അവരാരും ആ യുവാക്കളെ കുറ്റപ്പെടുത്തിയില്ല. തന്റെ വസ്ത്രധാരണമായിരുന്നു എല്ലാത്തിനും കാരണമെന്നാണ് അവരും പറഞ്ഞത്.

പെരുമാറ്റം...

പെരുമാറ്റം...

ചെറിയ സ്കർട്ട് ധരിച്ച് താൻ പുറത്തിറങ്ങിയതാണ് ഈ സംഭവത്തിനെല്ലാം കാരണമെന്നായിരുന്നു അവിടെയെത്തിയ പ്രായമേറിയവർ വരെ പറഞ്ഞത്. ഇതെല്ലാം കേട്ടതോടെ തന്റെ വാക്കുകൾ നിലച്ചെന്നും, ആകെ തരിച്ചുപോയെന്നും യുവതി ട്വിറ്ററിൽ കുറിച്ചു. ഭയപ്പാടുണ്ടാക്കിയ ആ സംഭവത്തിനിടെ ബൈക്കിന്റെ നമ്പർ കുറിക്കാൻ കഴിഞ്ഞില്ലെന്നും, പ്രദേശത്ത് സിസിടിവി ക്യാമറകൾ ഉണ്ടായിരുന്നില്ലെന്നും യുവതി വ്യക്തമാക്കി.

പരാതി...

പരാതി...

യുവതിയുടെ ട്വീറ്റും ചിത്രവും നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായി. മോഡലിനെ അനുകൂലിച്ചും പ്രതികൾക്കെതിരെ നടപടി ആവശ്യപ്പെട്ടും ഒട്ടേറേപേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്. സംഭവത്തിൽ തിങ്കളാഴ്ച പോലീസിൽ പരാതി നൽകുമെന്ന് മോഡലായ യുവതി പിന്നീട് വ്യക്തമാക്കി. അതേസമയം, യുവതിയെ നടുറോഡിൽ അപമാനിച്ച സംഭവത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും, നഗരത്തിലെ ഒരു പോലീസ് സ്റ്റേഷനിലും യുവതി ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും ഇൻഡോർ ഡിഐജി ഹരി നാരായണൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

''അവളും അവളുടെ പ്രിയപ്പെട്ടവരും തിരികെ പോകട്ടെ'', തുറന്നടിച്ച് നടി ഹണി റോസ്

തൂങ്ങിമരിച്ച അമ്മയുടെ മൃതദേഹത്തിനരികെ ഒന്നുമറിയാതെ ആറ് വയസുകാരനായ മകൻ! മൂന്ന് പകലും രാത്രിയും...

English summary
molestation attempt against a model in indore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more