കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആള്‍ ദൈവം അറസ്റ്റില്‍

  • By Gokul
Google Oneindia Malayalam News

ജയ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സ്വയം ആള്‍ദൈവമായി ചമഞ്ഞയാളെ പോലീസ് പിടികൂടി. രാം ചന്ദ്ര സാഹു (30) എന്നയാളെയാണ് ഒഡീഷയിലെ ജെജ്പൂര്‍ ജില്ലയിലെ ബഹിലിഗോണ്‍ ഗ്രാമത്തില്‍ നിന്നു പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി ബാരി പോലീസ് സ്‌റ്റേഷനില്‍ തിങ്കളാഴ്ച നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.

ജില്ലയിലെ മറ്റൊരു സ്ഥലത്തെ താമസക്കാരനായ ആള്‍ദൈവം ബഹിലിഗോണ്‍ ഗ്രാമത്തില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ക്ഷണപ്രകാരമെത്തിയ ആള്‍ദൈവം വീട്ടില്‍തന്നെയാണ് താമസിച്ചിരുന്നത്. മാതാപിതാക്കള്‍ അടുത്തില്ലാത്തപ്പോള്‍ പതിനേഴുകാരിയായ പെണ്‍കുട്ടിയെ അടുത്തു വിളിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

womam-abuse

പെണ്‍കുട്ടി സംഭവം വീട്ടുകാരെ അറിയിക്കുകയും പിന്നീട് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ പരാതിക്കു പിന്നാലെ സ്ഥലത്തുനിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച ആള്‍ദൈവത്തെ നാട്ടുകാര്‍ തടഞ്ഞുവെച്ചു പോലീസില്‍ ഏല്‍പ്പിച്ചു. ആള്‍ദൈവത്തിന്റെ ഭക്തന്മാരായിരുന്ന ചിലര്‍ തന്നെയാണ് ഇയാളെ പിടികൂടിയത്.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പ്രതിക്കെതിരെ ലോക്കല്‍ പോലീസില്‍ മറ്റൊരു പരാതി നല്‍കിയിട്ടുണ്ടെന്ന് എസ് പി ദീപക് കുമാര്‍ പറഞ്ഞു. പ്രതിക്കെതിരെ സെക്ഷന്‍ 354, 506 നിയമപ്രകാരം കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്. ആശാറാം ബാപ്പുവെന്ന മറ്റൊരു ആള്‍ദൈവത്തിനെതിരെ നിരവധിപേര്‍ നല്‍കിയ ലൈംഗിക പീഡനക്കേസ് പ്രകാരം ആശാറാം ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്.

English summary
molestation case, Self-proclaimed godman arrested in Odisha's Jajpur district.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X