Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇതൊക്കെ സാധാരണം'; ബെംഗളുരുവില്‍ യുവതിക്കു നേരെയുണ്ടായ ലൈംഗിക അതിക്രമത്തില്‍ മന്ത്രിയുടെ വിവാദ പരാമര്‍ശം

ബെംഗളൂരു: ബെംഗളൂരുവില്‍ നഗരമധ്യത്തില്‍ യുവതിക്കു നേരെയുണ്ടായ ലൈംഗിക അതിക്രമത്തില്‍ പ്രതികരിച്ച കര്‍ണാടക മന്ത്രിയുടെ പ്രസ്താവനയില്‍ വിവാദം. ആഭ്യന്തര മന്ത്രി ജി പരമേശ്വരയാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ വലിയ നഗരങ്ങളില്‍ സാധാരണമാണെന്നു പറഞ്ഞ് സംഭവത്തെ നിസാരവല്‍ക്കരിച്ചതാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. പരാമര്‍ശം സംസ്ഥാനത്ത് വലിയ വിവാദത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. നിരവധി സ്ത്രീകളാണ് മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരേ രംഗത്തുവന്നത്.

കഴിഞ്ഞയാഴ്ച രാത്രിയിലാണ് ബെംഗളൂരുവിലെ ബിടിഎം ലേഔട്ടില്‍ ആളൊഴിഞ്ഞ ഭാഗത്ത് ഒരു സ്ത്രീക്കു നേരെ യുവാവ് അതിക്രമം നടത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പ്രതികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര ഉറപ്പാക്കി. ഇതിനു പിന്നാലെയാണ് വിവാദ പരാമര്‍ശമുണ്ടായത്.

G Parameshwara

മന്ത്രിയുടെ വാക്കുകള്‍: 'ഇതു പോലെയുള്ള വലിയ നഗരത്തില്‍ ഇത്തരം സംഭവങ്ങള്‍ സാധാരണമാണ്. അതിക്രമത്തിനെതിരേ നിയമപരമായിട്ടുള്ള നടപടി സ്വീകരിക്കും. സിറ്റി കമ്മിഷണറോട് ബീറ്റ് പട്രോളിങ് ഊര്‍ജിതമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പരമേശ്വര പറഞ്ഞു. സ്ത്രീ സുരക്ഷയില്‍ കര്‍ണാടക സര്‍ക്കാര്‍ സ്വീകരിക്കുന്ന ഉദാസീന നിലപാട് ചൂണ്ടിക്കാട്ടി വലിയ വിമര്‍ശനമാണ് മന്ത്രിയുടെ നേര്‍ക്ക് ഉണ്ടാകുന്നത്.

ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് രണ്ട് സ്ത്രീകള്‍ നടന്നു പോകുമ്പോഴാണ് അതില്‍ ഒരു യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിക്കുന്ന യുവാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്. അതിക്രമം നടത്തിയ ശേഷം സംഭവസ്ഥലത്ത് നിന്ന് യുവാവ് ഓടിപ്പോകുന്നതും കാണാം. സംഭവത്തിന്റെ ഷോക്കില്‍ അല്‍പനേരം നിന്ന യുവതികള്‍ പിന്നീട് നടന്നുപോകുന്നതും കാണാം.

സംഭവത്തില്‍ ആരില്‍ നിന്നും ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും പൊലീസ് സ്വമേധയാ എഫ്ഐആര്‍ ഇട്ട് കേസെടുത്തിട്ടുണ്ട്. യുവാവ് ആരെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+