'എനിക്കൊരു മകളുണ്ട്, അപമാനിക്കരുത്'; വിമാന പീഡനക്കേസിലെ പ്രതി
ഭുവനേശ്വര്‍: വിമാനയാത്രയ്ക്കിടെ യുവതിയെ പിടിക്കാന്‍ ശ്രമിച്ചെന്ന ആരോപണവിധേയനായ പ്രതി തന്റെ തെറ്റിനെയോര്‍ത്ത് ഇപ്പോള്‍ അങ്ങേയറ്റത്തെ ദു:ഖത്തിലാണ്. ചെറിയൊരു നിമിഷത്തെ തെറ്റുകൊണ്ട് ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന ഒരു പീഡകനായി മാറിയിരിക്കുകയാണ് പ്രമുഖ കമ്പനിയുടെ എംഡി കൂടിയായ പ്രതി രവീന്ദ്ര ജുന്‍ജുന്‍വാല. 'തെറ്റു ചെയ്യാത്തവരില്ല, എനിക്കും ഒരു തെറ്റു പറ്റി, ഒരു വലിയ തെറ്റ്. എനിക്കും ഒരു മകളുണ്ട്' അദ്ദേഹം പറഞ്ഞു.
ഇന്‍ഡിഗോ വിമാനത്തില്‍ ദില്ലിയില്‍ നിന്നും ഭുവനേശ്വരിലേക്കുള്ള യാത്രക്കിടെ യുവതിയെ ഇരിപ്പിടത്തിനിടയിലൂടെ പിടിക്കാന്‍ ശ്രമിച്ചെന്നാണ് ഇദ്ദേഹത്തിനെതിരെയുള്ള പരാതി. അറുപതുകാരന്റെ പ്രവര്‍ത്തിയില്‍ കുപിതയായ യുവതി ബഹളമുണ്ടാക്കുകയും അയാളുടെ വീഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയുമായിരുന്നു.
വീഡിയോ പകര്‍ത്തുന്നതുകണ്ട് രവീന്ദ്ര മുഖം മറയ്ക്കാന്‍ ശ്രമിക്കുന്നത് പിന്നീട് യു ട്യൂബില്‍ വൈറലായിക്കഞ്ഞ ദൃശ്യത്തില്‍ നിന്നും വ്യക്തമാണ്. ലക്ഷക്കണക്കിന് ആളുകള്‍ കുറഞ്ഞദിവസത്തിനുള്ളില്‍ തന്നെ വീഡിയോ കാണുകയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെ, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മുഖത്ത് നോക്കാന്‍ പറ്റാത്ത അവസ്ഥയിലായി രവീന്ദ്ര.
ഒരു പെണ്‍കുട്ടിക്കും ഇത്തരം അനുഭവം ഉണ്ടാകാതിരിക്കാനാണ് താന്‍ വീഡിയോ പകര്‍ത്തിയതും യൂ ട്യൂബില്‍ അപ് ലോഡ് ചെയ്തതുമെന്ന് യുവതി പിന്നീട് പറഞ്ഞു. ആദ്യ തവണ താന്‍ ക്ഷമിച്ചെങ്കിലും വീണ്ടും വീണ്ടും അപമാനിക്കാന്‍ ശ്രമിച്ചതോടെ പ്രതികരിക്കുകയായിരുന്നെന്നും അവര്‍ വ്യക്തമാക്കി. യുവതിയുടെ പരാതിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട രവീന്ദ്രയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications