Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്‍ക്കത്ത പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി

കൊല്‍ക്കത്ത: സ്ത്രീസുരക്ഷ പശ്ചിമ ബംഗാളിലെ മമതാ ബാനര്‍ജി സര്‍ക്കാരിന് വീണ്ടും തലവേദനയാകുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ച 16 കാരി മരിച്ചതോടെയാണ് നാട്ടിലെ പെണ്‍കുട്ടികള്‍ക്ക് സുരക്ഷ നല്‍കാനാവാത്ത മുഖ്യമന്ത്രി എന്ന ചീത്തപ്പേര് മമതയ്ക്ക് നേരെ ഉയരുന്നത്. കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയത്.

ഓട്ടോറിക്ഷാ ഡ്രൈവറും സി ഐ ടി യു പ്രവകര്‍ത്തകനുമാണ് മരിച്ച പെണ്‍കുട്ടിയുടെ അച്ഛന്‍. രാഷ്ട്രീയമായി മമതാ ബാനര്‍ജിയുടെ എതിര്‍ചേരിയിലാണ് പെണ്‍കുട്ടിയുടെ കുടുംബം എന്നതും പ്രശ്‌നം വഷളാക്കുന്നു. രാഷ്ട്രീയപാര്‍ട്ടികള്‍ ഇത് മുതലെടുക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ആശുപത്രിയില്‍ വേണ്ട ചികിത്സ ലഭിക്കാത്തതാണ് മകളുടെ മരണത്തിന് കാരണമെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ ആരോപിച്ചു.

west-bengal

ആര്‍ ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്. ആശുപത്രി അധികൃതര്‍ക്കും പോലീസിനും എതിരായി പെണ്‍കുട്ടിയുടെ അച്ഛന്‍ ഗവര്‍ണര്‍ എം കെ നാരായണിന് കത്തെഴുതി. ആശുപത്രി അധികൃതര്‍ തന്റെ മകള്‍ക്ക് വേണ്ട പരിചരണം നല്‍കിയില്ല എന്നാണ് ഇദ്ദേഹത്തിന്റഎ പരാതി. തനിക്കും കുടുംബത്തിനും മതിയായ സുരക്ഷ ഏര്‍പ്പെടുത്തണമെന്നും ഇദ്ദേഹം ഗവര്‍ണറോട് ആവശ്യപ്പെട്ടു.

മമതാ ബാനര്‍ജിയുടെ സര്‍ക്കാരിനെതിരെ പ്രക്ഷോഭവും പ്രകടനവുമായ പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. പോലീസ് പെണ്‍കുട്ടിയുടെ മൃതദേഹം വിട്ടുകൊടുത്തില്ല എന്നും അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ അനുവദിച്ചില്ല എന്നും ആക്ഷേപമുണ്ട്. ഒക്ടോബര്‍ 25 നാണ് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്. ആത്മഹത്യയ്ക്ക് ശ്രമിച്ച് ഡിസംബര്‍ 23 മുതല്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+