കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രൈമറി ക്ലാസുകളിലെ കുട്ടികളെ പീഡിപ്പിച്ച പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: പ്രൈമറി ക്ലാസുകളില്‍ പഠിക്കുന്ന രണ്ടു കൂട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ അന്ധേരി ഈസ്റ്റിലെ സെന്റ് സേവ്യര്‍ സ്‌കൂളിലെ പ്രന്‍സിപ്പല്‍ ആണ് അറസ്റ്റിലായത്. വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതി പ്രകാരമാണ് അറസ്റ്റെന്ന് പോലീസ് പറഞ്ഞു.

ഒന്ന്, മൂന്ന് ക്ലാസില്‍ പഠിക്കുന്ന രണ്ടു കുട്ടികളെയാണ് പ്രിന്‍സിപ്പല്‍ ലൈംഗിക പീഡിനത്തിന് ഇരയാക്കിയതെന്ന് പറയുന്നു. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടികളുടെ അസാധാരണ പെരുമാറ്റം രക്ഷിതാക്കള്‍ ചോദ്യം ചെയ്തതോടെയാണ് ലൈംഗിക പീഡനവിവരം പുറത്താകുന്നത്. കുട്ടികളെ പ്രിന്‍സിപ്പല്‍ അടിച്ചതായും പരാതിയുണ്ട്.

minir-girl-rape

എന്നാല്‍, സ്‌കൂളില്‍ നല്‍കിയ പരാതിയില്‍ സ്‌കൂള്‍ അധികൃതര്‍ നടപടിയെടുക്കാന്‍ വൈകിയത് രക്ഷിതാക്കളെ രോഷാകുലരാക്കി. ഇതേതുടര്‍ന്ന് നാട്ടുകാരും രക്ഷിതാക്കളും സ്‌കൂളിന് പുറത്ത് പ്രതിഷേധം ആരംഭിച്ചതോടെയാണ് പോലീസ് സ്ഥലത്തെത്തി പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തത്. പ്രിന്‍സിപ്പലിനെതിരെ സ്‌കൂള്‍ നടപടിയുടെ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സ്‌കൂള്‍ അധികൃതര്‍ സംഭവം മറച്ചുവെക്കാനും ശ്രമിച്ചെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. നിലവില്‍ രണ്ടു കുട്ടികളാണ് പരാതി നല്‍കിയിട്ടുള്ളതെങ്കിലും കൂടുതല്‍ കുട്ടികളെ പ്രിന്‍സിപ്പല്‍ ഉപദ്രവിച്ചിട്ടുണ്ടാകാമെന്ന് നാട്ടുകാര്‍ പറയുന്നു. പ്രിന്‍സിപ്പലിനെതിരെ വിദ്യാഭ്യാസവകുപ്പ് അന്വേഷണത്തിന് ഉത്തവിട്ടതായാണ് റിപ്പോര്‍ട്ട്.

English summary
Molesting two minor students ; School principal arrested in mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X