പെണ്‍കുഞ്ഞിനായ് കാത്തിരുന്നു, കിട്ടിയത് ആണിനെ, നവജാത ശിശുവിനോട് അമ്മയുടെ ക്രൂരത, ഒടുവില്‍ മരണം
ഹൈദരാബാദ്: ജനിച്ചത് പെണ്‍കുഞ്ഞല്ലെന്ന കാരണത്താല്‍ നവജാത ശിശുവിനെ കഴുത്തറുത്ത് കൊന്നു. ഹൈദരാബാദില്‍ മുപ്പതുകാരിയായ പൂര്‍ണിമയാണ് ഇരുപത്തിമൂന്ന് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ കഴുത്തറുത്ത് കൊന്നത്. പൂര്‍ണിമയുടെ മൂന്നാമത്തെ കുഞ്ഞിനെയാണ് ഷേവിംഗ് ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് തെരുവില്‍ ഉപേക്ഷിച്ചത്.
നഗരത്തിലെ കടയുടമയയായ ശ്രീധറിന്റെ ഭാര്യാണ് പൂര്‍ണിമ. ഇവരുടെ രണ്ട് മക്കളും ആണ്‍കുട്ടികളാണ്. എന്നാല്‍ മൂന്നാമത്തേത് പെണ്‍കുട്ടിയായിരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു യുവതി. മൂന്നാമത്തേതും ആണ്‍കുഞ്ഞ് പിറന്നതോടെ കുഞ്ഞിനെ കുട്ടികളില്ലാത്തവര്‍ക്കോ ബന്ധുക്കള്‍ക്കോ നല്കാന് പൂര്‍ണിമ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു.

എന്നാല്‍ ബന്ധുക്കള്‍ ഇത് എതിര്‍ത്തതോടെ യുവതി കടുത്ത നിരാശയിലായിരുന്നു. പിന്നീട് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ബൈക്കിലെത്തിയ സംഘം തന്നെ ആക്രമിച്ച് കുഞ്ഞിനെ തട്ടികൊണ്ടുപോകാന്‍ ശ്രമം നടത്തിയെന്ന് യുവതി ഭര്‍ത്താവിനെ ഫോണ്‍ ചെയ്ത് അറിയിച്ചു. എന്നാല്‍ ശ്രീധര്‍ സ്ഥലത്ത് എത്തുമ്പോഴേക്കും കുഞ്ഞ് അബോധാവസ്ഥയിലായിരുന്നു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ നിലയിലായിരുന്നു കുഞ്ഞ്.
തുടര്‍ന്ന് ശ്രീധര്‍ തര്‍ണാകയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ മൂര്‍ച്ചയേറിയ ഏതോ ആയുധം ഉപയോഗിച്ചാണ് കുഞ്ഞിന്റെ കഴുത്ത് മുറിഞ്ഞതെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് സംശയം തോന്നിയ ശ്രീധര്‍ പോലീസില്‍ പരാതി നല്കി. പിന്നീട് പോലീസിന്റെ തുടര്‍ച്ചയായ ചോദ്യം ചെയ്യയിലിലാണ് യുവതി സത്യം വെളിപ്പെടുത്തിയത്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications