Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral Video- 'അമ്മ എന്റെ മിഠായി മോഷ്ടിക്കുന്നു, പിടിച്ച് ജയിലിലിടണം..' പൊലീസില്‍ പരാതിയുമായി മൂന്ന് വയസുകാരന്‍

ഭോപ്പാല്‍: സോഷ്യല്‍ മീഡിയ പലപ്പോഴും രസകരമായ പല മുഹൂര്‍ത്തങ്ങളും പങ്കുവെക്കാറുണ്ട്. ഇതിനെല്ലാം വലിയ രീതിയില്‍ കാഴ്ചക്കാരും ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ മൂന്ന് വയസുള്ള കുട്ടി സ്വന്തം അമ്മക്കെതിരെ പരാതി നല്‍കുന്നതിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

അമ്മയ്‌ക്കെതിരെ കുട്ടി പറയുന്ന പരാതിയാണ് ഏറെ രസകരം. തന്നെ ചോക്ലേറ്റും മിഠായിയും കഴിക്കാന്‍ അമ്മ അനുവദിക്കാറില്ല എന്നും അമ്മയെ ജയിലില്‍ അടക്കണം എന്നുമാണ് കുട്ടി പറയുന്നത്. ഒരു വനിത പൊലീസുകാരി ഈ പരാതി എഴുതി എടുക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.

dsqqd

ബുര്‍ഹാന്‍പൂര്‍ ജില്ലയിലെ ദെത്തലായി ഗ്രാമത്തിലാണ് സംഭവം നടന്നത്. പരാതിക്ക് ആസ്പദമായ സംഭവം പിതാവ് വിവരിക്കുന്നത് ഇങ്ങനെയാണ്...മൂന്ന് വയസുള്ള മകനെ അവന്റെ അമ്മ കുളിപ്പിച്ച ശേഷം കണ്‍മഷി വരച്ച് അവനെ ഒരുക്കുകയായിരുന്നു. അതിനിടെ അവന്‍ ചോക്ലേറ്റ് കഴിക്കാന്‍ നിര്‍ബന്ധിച്ച് അമ്മയെ ശല്യപ്പെടുത്താനും വാശി പിടിച്ച് വഴക്കിടാനും തുടങ്ങി.

അപ്പോള്‍ അമ്മ അവനെ ചെറുതായി അടിക്കുകയും ചെയ്തു. ഇതോടെ അവന്‍ ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. അവനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകണം എന്ന് പറഞ്ഞ് എന്റെ അടുത്ത് വന്ന് കരയാന്‍ തുടങ്ങി.

കരച്ചില്‍ നിര്‍ത്തിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല. അതിനാല്‍ ഞാന്‍ അവനെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നു. അതേസമയം കുട്ടിയുടെ പരാതി കേട്ട് എല്ലാവരും ചിരിച്ചുവെന്ന് സബ് ഇന്‍സ്‌പെക്ടര്‍ പ്രിയങ്ക നായക് പറഞ്ഞു.

അമ്മ എന്റെ ചോക്ലേറ്റ് മോഷ്ടിച്ചു എന്നും അമ്മയെ ജയിലിലടക്കണം എന്നുമാണ് കുട്ടി വനിതാ കോണ്‍സ്റ്റബിളിനോട് പറയുന്നത്. മിഠായികള്‍ക്കായി അമ്മയെ ശല്യപ്പെടുത്തുമ്പോള്‍ അമ്മ അവനെ തല്ലുമെന്ന് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

കുട്ടിയുടെ പ്രശ്നങ്ങളില്‍ ഗൗരവമായ ശ്രദ്ധ ചെലുത്തുന്നതായി നടിച്ച് കോണ്‍സ്റ്റബിള്‍ ഓരോ പോയിന്റും ശ്രദ്ധാപൂര്‍വ്വം രേഖപ്പെടുത്തുന്നതാണ് വീഡിയോയിലുള്ളത്. കുട്ടി പറയുന്നത് കേട്ട് പോലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്ന ജീവനക്കാരും പൊട്ടിച്ചിരിച്ചു.

'പിന്നീട്, അവന്റെ അമ്മയ്ക്ക് മോശമായ ഉദ്ദേശ്യമൊന്നുമില്ല എന്നും അവന്റെ നന്മയ്ക്ക് വേണ്ടിയാണ് അമ്മ മിഠായി തരാതിരുന്നത് എന്നും ഞാന്‍ അവനോട് വിശദീകരിച്ചു. ഇതിന് ശേഷം അവന്‍ വീട്ടിലേക്ക് പോയി,' സബ് ഇന്‍സ്‌പെക്ടര്‍ പ്രിയങ്ക നായക് പറഞ്ഞു. മനോഹരമായ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്.

വൈറല്‍ വീഡിയോ ഇവിടെ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+