Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മ കുഞ്ഞിനെ ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞു

Crime
ബാരാക്ക്പൂര്‍: മദ്ധ്യവയസ്‌ക സ്വന്തം കുഞ്ഞിനെ ട്രെയിനില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു. ദേവിയ്ക്ക് ബലി നല്‍കുന്നതിനാണ് 16മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചതെന്നാണ് യുവതി പറയുന്നത്. സീല്‍ദാഹ്-റാണഘട്ട് മേഖലയിലാണ് സംഭവം. ഡിസംബര്‍ 2 തിങ്കളാഴ്ച രാവിലെയാണ് സ്ത്രീ കുഞ്ഞിന വെലിച്ചെറിഞ്ഞത്. സ്ത്രീയെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.

രാവിലെ 10.30യോടെയാണ് യാത്രക്കാരെ ഞെട്ടിച്ച് കൊണ്ട് സ്ത്രീ പിഞ്ച് കുഞ്ഞിനെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞത്. ഹലിസാഹറിലേയ്ക്ക് പോവുകയായിരുന്നു ട്രെയിന്‍. വാതിലിനടുത്ത് നിന്ന സ്ത്രീ പെട്ടന്ന് കുഞ്ഞിനെ പാളത്തിലേയ്ക്ക് വലിച്ചെറിയിയുകയായിരുന്നു. യാത്രക്കാന്‍ ചെയിന്‍ വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. പാളത്തനിടുത്ത് കുറ്റിക്കാട്ടിലേയ്ക്ക് വീണ കുഞ്ഞിനെ സമീപത്ത് ചേരിയില്‍ താമസിയ്ക്കുന്നവരാണ് രക്ഷിച്ചത്. തലയ്ക്കും കാലിനും ഗുരുതരമായി പരുക്കേറ്റ കുഞ്ഞ് നൈഹാട്ടി സ്റ്റേറ്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്.

പൂര്‍ണിമ സാഹ എന്നാണ് സ്ത്രീയുടെ പേര്. യാത്രക്കാരും പൊലീസും ചോദിച്ചപ്പോള്‍ സ്വപ്‌നത്തില്‍ ദേവി പ്രത്യക്ഷപ്പെട്ട് തന്നോട് കുഞ്ഞിനെ ബലി നല്‍കാന്‍ ആവശ്യപ്പെട്ടു എന്നായിരുന്നു സ്ത്രീയുടെ മറുപടി. ആവര്‍ത്തിച്ച് ചോദ്യം ചെയ്‌തെങ്കിലും സ്ത്രീ ഇക്കാര്യം തന്നെ പറഞ്ഞ് കൊണ്ടേയിരുന്നു.

നൈഹാട്ടി, ഹലിസാഹര്‍ സ്‌റ്റേഷനുകള്‍ക്കിടയിലുള്ള ബാര്‍ദ പാലത്തിനടുത്താണ് സംഭവം നടക്കുന്നത്. സ്ത്രീയുടെ ഭര്‍ത്താവ് കൃഷ്ണ സാഹ സുഭാസ് പാലിയിലാണ് താമസം. ഇയാള്‍ ലോട്ടറി വില്‍പ്പനക്കാരനാണ്. ഒന്‍പതാം കഌസില്‍ പഠിയ്ക്കുന്ന മറ്റൊരു മകള്‍ കൂടി സ്ത്രീയ്ക്കുണ്ട്. ഇവര്‍ മാനസികരോഗിയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+