മരണത്തിലേക്ക് നയിച്ച പിറന്നാള്‍ ആഘോഷം!!! അപകടം സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ???
നാഗ്പൂര്‍: സെല്‍ഫി എടുക്കുന്നതിനിടെ അപകടമുണ്ടാകുന്നതും മരണപ്പെടുന്നതും പതിവ് സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. പിറന്നാള്‍ ദിനാഘോഷത്തിനിടെ മരണക്കയത്തിലേക്ക് ഊളിയിട്ട വിദ്യാര്‍ത്ഥികളും സെല്‍ഫി മരണത്തിന്റെ ഇരകളുടെ പട്ടികയിലേക്ക ചേര്‍ക്കപ്പെട്ടുകഴിഞ്ഞു. നാഗ്പൂരിലെ വേണ നദിയിലൂടെ ബോട്ടില്‍ സഞ്ചരിച്ച എട്ട് പേരടങ്ങിയ വിദ്യാര്‍ത്ഥികളുടെ സംഘത്തെയാണ് ബോട്ട് മറിഞ്ഞ് കാണാതായത്.
ബോട്ടില്‍ വെച്ച് സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു അപകടം സംഭവിച്ചത്. വൈകുന്നേരം 6.30 ഒരു വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. സെല്‍ഫിയും വീഡിയോയും എടുക്കാനുള്ള ശ്രമത്തിനിടെയാകാം അപകടം സംഭവിച്ചതെന്നാണ് കണക്കാക്കുന്നത്.

20നും 25നും ഇടയില്‍ പ്രായമുള്ളവരാണ് അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍. എട്ട് വിദ്യാര്‍ത്ഥികളും മൂന്ന് ജീവനക്കാരുമാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. രണ്ട് ജീവനക്കാരേയും ഒരു വിദ്യാര്‍ത്ഥിയേയും രക്ഷപെടത്തി. പ്രദേശവാസിയാണ് മൂന്ന് പേരെ രക്ഷപെടുത്തിയത്. ഒരാളുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. കാണാതായ ഏഴ് പേര്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.
ദേശീയ ദുരന്ത നിവാരണ സേനയും ഫയര്‍ഫോഴ്‌സുമാണ് തിരച്ചിലിനായി രംഗത്തുള്ളത്. ബോട്ട് മറിയുന്നത് കണ്ട് സമീപവാസിയാണ് വിവരം പോലീസില്‍ അറിയിച്ചത്.












Click it and Unblock the Notifications