വരനെ കുതിരപ്പുറത്ത് കണ്ടതും പൊട്ടിത്തെറിച്ച് യുവതി, കല്യാണം റദ്ദാക്കി; കാരണം അറിഞ്ഞവർ അമ്പരന്നു
ചടങ്ങിന്റെ ഭാഗമായി വിവാഹവേദയിലേക്ക് വരൻ കുതിരപ്പുറത്ത് വന്നതോടെയാണ് വധുവിന് കല്യാണം വേണ്ടെന്ന് തോന്നിയത്...

വളരെ ആഘോഷമായി നടത്തുന്ന ഒന്നാണ് വിവാഹം. വിവാഹങ്ങൾക്ക് രസകരമായ പല ആചാരങ്ങളും ഉണ്ടാവാറുണ്ട്..ഓരോ വിഭാഗത്തിന് അനുസരിച്ചും ദേശത്തിന് അനുസരിച്ച് അതിൽ മാറ്റങ്ങൾ ഉണ്ടാവും. വിവാഹം ഒന്നുകൂടി ആഘോഷമാക്കുന്നത് ഈ ചടങ്ങുകൾ കാരണമാണ്.
എന്നാൽ ചടങ്ങ് ഗംഭീരമായി നടക്കുന്നതിനിടെ, കല്യാണത്തിന് സെക്കന്റുകൾ മാത്രാം ബാക്കി നിൽക്കേ വധു കല്യാണം വേണ്ടെന്നുവെയ്ക്കുകയായിരുന്നു. എല്ലാവരും ഒന്ന് അമ്പരുന്നു. ചടങ്ങിന്റെ ഭാഗമായി വിവാഹവേദയിലേക്ക് വരൻ കുതിരപ്പുറത്ത് വന്നതോടെയാണ് വധുവിന് കല്യാണം വേണ്ടെന്ന് തോന്നിയത്...എന്താണ് അതിനുള്ള കാരണം..സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം..

കുതിരപ്പുറത്ത് വരൻ...
ഉത്തർപ്രദേശിലെ ആഗ്ര നഗരത്തിൽ വിവാഹ ചടങ്ങിനിടെയാണ് ഞെട്ടിക്കുന്ന സംഭവം. വിവാഹത്തിന് വരൻ കുതിരപ്പുറത്ത് കയറി വധുവിനെ അവളുടെ വീട്ടിൽ നിന്ന് കൊണ്ടുപോകുന്നത് ഒരു സാധാരണ ആചാരമാണ്. എന്നാൽ ആഗ്രയിൽ വധു വരനെ കുതിരപ്പുറത്ത് കണ്ടപ്പോൾ കലിപ്പ് കാരണം പൊട്ടിത്തെറിച്ചു. വിവാഹം ചെയ്യാൻ തയ്യാറല്ലെന്ന് പറയുകയും ചെയ്തു.

വിവാഹം വേണ്ടെന്നു വെയ്ക്കാൻ...
താലികെട്ടുന്നതിന് തൊട്ടുമുമ്പായിരുന്നു വിവഹാം വേണ്ടെന്ന് വധു പറഞ്ഞത്. വരൻ വളരെ സന്തോഷത്തിലായിരുന്നു വന്നത്. എന്നാൽ ഇയാളെ കല്യാണം കഴിക്കില്ലെന്ന് യുവതി ഉറപ്പിച്ചു. എന്നാൽ വിവാഹം വേണ്ടെന്നു വെയ്ക്കാനുള്ള കാരണം മറ്റൊന്നായിരുന്നു. ആ കാരണം കൊണ്ടാണ് വിവാഹത്തിന് തൊട്ടുമുമ്പ് വരനെ ഇഷ്ടമല്ലെന്ന് യുവതി പറഞ്ഞത്..

മുമ്പത്തെ വരൻ..
വിവാഹം വേണ്ടെന്ന് വധു പറഞ്ഞതോടെ എല്ലാവരും ആകെ പെട്ടുപോയി. ഇത്രയും ഒരുക്കങ്ങൾ നടത്തിയിട്ട് എങ്ങനെയാണ് വിവാഹം വേണ്ടെന്നു വെയ്ക്കുക എന്നതായിരുന്നു ആശങ്ക. ഒടുവിൽ പെൺകുട്ടിക്ക് വേണ്ടി നേരത്തെ ആലോച്ചിരുന്ന യുവാവുമായി വിവാഹം നടത്താൻ വീട്ടുകാർ തീരുമാനിച്ചു. പെട്ടെന്ന് തന്നെ വധുവിന്റെ വീട്ടുകാർ യുവാവിന്റെ വീട്ടുകാരെ വിളിച്ചു...ഒടുവിൽ ഇവരുടെ വിവാഹം നടന്നു.

ആദ്യത്തെ വിവാഹം മുടങ്ങി...
ആഗ്രയിലെ അൻവൽഖേഡ മേഖലയിൽ നിന്നുള്ള പെൺകുട്ടിയും ഫിറോസാബാദ് മേഖലയിലെ പച്മാൻ ഷാപൂരിൽ നിന്നുള്ള യുവിന്റേയും വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാൽ വിവാഹത്തിന് ഒരാഴ്ച മുമ്പ് അജ്ഞാതമായ ചില കാരണങ്ങളാൽ വധുവിന്റെ വീട്ടുകാരുടെ ഭാഗത്ത് നിന്ന് ഈ ബന്ധം ഒഴിവാക്കാനുള്ള ആവശ്യം വന്നു,

കല്യാണത്തിന് ഒരിക്കമല്ല...
തുടർന്ന് വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തി, വരനുമായുള്ള ബന്ധം ഒഴിവാക്കിയെങ്കിലും കല്യാണം മുടക്കാൻ ഇവർ ഒരുക്കമായിരുന്നില്ല അതേ മുഹൂർത്തത്തിൽ തിടുക്കത്തിൽ വധുവിന്റെ വിവാഹം മറ്റൊരു വരനുമായി നിശ്ചയിച്ചു. ഫെബ്രുവരി 19നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം വരനും കുടുംബാംഗങ്ങളും വിവാഹ വേദിയിലെത്തി. വധുവിന്റെ വീട്ടുകാരും എല്ലാവരെയും ആവേശത്തോടെ സ്വീകരിച്ചു. എന്നാൽ ജയമലയുടെ സമയമായപ്പോൾ വധു വേദിയിലേക്ക് വരില്ലെന്ന് പറയുകയായിരുന്നു.

എന്തുകൊണ്ടാണ് ഈ വിവാഹത്തിന് തയ്യാറാകാത്തതെന്ന്..
എന്തുകൊണ്ടാണ് ഈ വിവാഹത്തിന് തയ്യാറാകാത്തതെന്ന് വീട്ടുകാർ വധുവിനോട് ചോദിച്ചപ്പോൾ വരന്റെ കണ്ണുകൾ വളരെ ചെറുതാണെന്നും അതിനാൽ തന്നെ വിവാഹം കഴിക്കാൻ തയ്യാറല്ലെന്നും പെൺകുട്ടി പറഞ്ഞു. എല്ലാവരും വധുവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൾ വഴങ്ങിയില്ല. ഇതോടെ പണം നൽകി വരനേയും ബന്ധുക്കളേും പറഞ്ഞുവിട്ടു. വധുവിന്റെ വീട്ടുകാർ നേരത്തെ വരനെ ബന്ധപ്പെടുകയും അവരുടെ പെൺകുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു.












Click it and Unblock the Notifications