Get Updates
Get notified of breaking news, exclusive insights, and must-see stories!

'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ

സംവിധായകന്‍ സനോജ് മിശ്രയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് കുംഭമേളയിലെ വൈറല്‍ താരം മോണാലിസ ഭോസ്ലെ രംഗത്ത്. സിനിമാ സെറ്റില്‍ വെച്ച് സനോജ് മിശ്ര തന്നോട് വളരെ മോശമായി പലതവണ പെരുമാറിയിട്ടുണ്ടെന്നും അക്കാര്യം വീട്ടുകാരോട് പറഞ്ഞപ്പോള്‍ സഹായം ലഭിച്ചില്ലെന്നും മോണാലിസ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

അടുത്തിടെ ഫര്‍മാന്‍ എന്നയാളുമായുളള മോണാലിസയുടെ വിവാഹം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ലൗ ജിഹാദ് ആണെന്നുളള ആരോപണം ഉന്നയിച്ച് മോണാലിസയുടെ കുടുംബം അടക്കം രംഗത്ത് വന്നിരുന്നു. മാത്രമല്ല പ്രായപൂര്‍ത്തിയാകാതെയാണ് വിവാഹം നടന്നത് എന്നും ആരോപണമുണ്ട്.

കുംഭമേളയില്‍ വെച്ച് വൈറലായതിന് പിന്നാലെ മോണാലിസയ്ക്ക് തന്റെ സിനിമയില്‍ സനോജ് മിശ്ര നായികാ വേഷം നല്‍കിയിരുന്നു. എന്നാല്‍ വിവാഹത്തിന് പിന്നാലെ മോണാലിസയ്ക്ക് എതിരെ സനോജ് മിശ്ര രംഗത്ത് വന്നു. താന്‍ 42 ലക്ഷം രൂപ ചിലവാക്കിയാണ് മോണാലിസയെ അഭിനയം പഠിപ്പിച്ചത് എന്നും മോണലിസ ഇപ്പോള്‍ തന്നെ ചതിച്ചുവെന്നും ഇനി തന്റെ ചിത്രത്തില്‍ അഭിനയിപ്പിക്കില്ലെന്നും സനോജ് മിശ്ര പറഞ്ഞിരുന്നു.

Monalisa Bhosle

സനോജ് മിശ്രയുടെ സിനിമയില്‍ നിന്ന് താന്‍ സ്വയം പിന്മാറുകയാണെന്നും അയാള്‍ വളരെ മോശം മനുഷ്യന്‍ ആണെന്നും മോണാലിസ ആരോപിച്ചു. സിനിമയുടെ പേരില്‍ ചെറിയ പെണ്‍കുട്ടികളോട് വരെ ഇയാള്‍ മോശമായി പെരുമാറുകയാണ് എന്നും മോണാലിസ പറഞ്ഞു.

''സനോജ് മിശ്ര തന്റെ ശരീരത്തില്‍ പല തവണ കയറിപ്പിടിച്ചിട്ടുണ്ട്. ഇക്കാര്യം വീട്ടുകാരോട് പറഞ്ഞപ്പോള്‍ ആദ്യ സിനിമ അല്ലേ എന്നാണ് പറഞ്ഞത്. സിനിമയില്‍ അഭിനയിപ്പിക്കണം എന്ന് കരുതി തന്നെ പീഡിപ്പിക്കുമോ. വീട്ടുകാര്‍ക്ക് പണം മാത്രമാണ് ആവശ്യം. തനിക്ക് നീതിയാണ് ആവശ്യം'', മോണാലിസ പറഞ്ഞു.

സനോജ് മിശ്രയുടെ ഡയറി ഓഫ് മണിപ്പൂര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ഡെറാഡൂണില്‍ വെച്ചും നേപ്പാളില്‍ വെച്ചുമാണ് സനോജ് മിശ്ര തന്നോട് മോശമായി പെരുമാറിയത് എന്നും മോണാലിസ ആരോപിച്ചു. കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞ് കൊണ്ടാണ് തനിക്ക് നേരിട്ടദുരനുഭവം മോണാലിസ തുറന്ന് പറഞ്ഞത്.

തനിക്കും ഭര്‍ത്താവിനും വധഭീഷണി ഉണ്ടെന്നും സഹായം വേണമെന്നും ആവശ്യപ്പെട്ട് നേരത്തെ മോണാലിസ രംഗത്ത് വന്നിരുന്നു. കേരള സര്‍ക്കാരും ഡല്‍ഹി സര്‍ക്കാരും മധ്യപ്രദേശ് സര്‍ക്കാരുമൊന്നും സഹായിച്ചില്ലെങ്കില്‍ തങ്ങള്‍ക്ക് മുന്നില്‍ ആത്മഹത്യ അല്ലാതെ മറ്റ് വഴിയില്ല. പരസ്യമായി തങ്ങളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. സര്‍ക്കാരുകളോട് കൈകൂപ്പി അപേക്ഷിക്കുകയാണെന്നും സഹായം ലഭിച്ചില്ലെങ്കില്‍ മരണമല്ലാതെ മറ്റ് വഴിയില്ലെന്നും മോണാലിസ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+