മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക
കുംഭമേള വൈറല്‍ താരം മൊണാലിസയുടെ വിവാഹം ലൗ ജിഹാദ് എന്ന് സുപ്രീം കോടതി അഭിഭാഷകയും ബി ജെ പി നേതാവുമായ നാസിയ ഇലാഹി ഖാന്‍. മൊണാലിസയുടെ വിവാഹം സാധാരണ വിവാഹമല്ല എന്നും അതൊരു ലൗ ജിഹാദ് കേസാണെന്നും അവര്‍ അവകാശപ്പെട്ടു. വിവാഹത്തില്‍ ഹിന്ദു ആചാരങ്ങളുടെ ദുരുപയോഗം നടന്നിട്ടുണ്ടെന്നും 1955-ലെ ഹിന്ദു വിവാഹ നിയമം ലംഘിക്കപ്പെട്ടിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു.
'മൊണാലിസയുടെ ഭര്‍ത്താവ് ഫര്‍മാന്‍ ഒരു പത്രസമ്മേളനത്തില്‍ താന്‍ ഇസ്ലാം മതം പിന്തുടരുന്നത് തുടരുന്നുവെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അവരുടെ വിവാഹം ഹിന്ദു ആചാരങ്ങള്‍ പാലിച്ചാണ് നടത്തിയത്. അ്ത് എങ്ങനെ ശരിയാകും. ഈ പ്രവൃത്തി ഹിന്ദു പാരമ്പര്യങ്ങളെ അപമാനിക്കുന്നതാണെ്. വിഷയം സുരക്ഷാ ഏജന്‍സികള്‍ അന്വേഷിക്കണം. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കിനെക്കുറിച്ചും സംശയമുണ്ട്,' അവര്‍ പറഞ്ഞു.

അധികാരികളും ഇന്ത്യന്‍ രാഷ്ട്രപതിയും വിഷയത്തില്‍ ഇടപെടണമെന്നും വിശദമായ അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഈ വിവാഹം നിയമപരമായി അസാധുവാണെന്നും ഫര്‍മാന്‍ ഖാന്‍ ഇപ്പോഴും ഒരു മുസ്ലീമാണെങ്കില്‍, ഹിന്ദു ആചാരങ്ങള്‍ക്കനുസൃതമായി ഒരു ക്ഷേത്രത്തില്‍ വെച്ച് അയാള്‍ക്ക് എങ്ങനെ വിവാഹം കഴിക്കാന്‍ കഴിയും എന്നും അവര്‍ ചോദിച്ചു.
ദമ്പതികളെ കേരള സര്‍ക്കാര്‍ ഒളിപ്പിച്ചുവെച്ചിരിക്കുകയാണെന്നും നാസിയ ആരോപിച്ചു. മൊണാലിസയുടെ അമ്മയുടെ ആരോഗ്യം വഷളാകുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച നാസിയ കുടുംബത്തിന് അവരെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മൊണാലിസയെ തന്റെ സിനിമയില്‍ അവതരിപ്പിച്ച ചലച്ചിത്ര സംവിധായകന്‍ സനോജ് മിശ്രയും നാസിയ്‌ക്കൊപ്പമുണ്ടായിരുന്നു.
നേരത്തെ സനോജ് മിശ്രയും മൊണാലിസയുടെ വിവാഹത്തിനെതിരെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ആഴ്ച കേരളത്തില്‍ വെച്ചാണ് മൊണാലിസയുടേയും യുപി സ്വദേശിയായ ഫര്‍മാന്റേയും വിവാഹം നടന്നത്. വീട്ടുകാര്‍ മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിച്ചതിനാലും ഫര്‍മാന്‍ അന്യമതത്തില്‍പ്പെട്ടയാളായാതിനാലും സുരക്ഷ തേടിയാണ് കേരളത്തില്‍ എത്തിയത് എന്ന് മൊണാലിസ പറഞ്ഞിരുന്നു.
തങ്ങളുടേത് ലൗ ജിഹാദ് അല്ല എന്നും പ്രണയമാണ് എന്നും വിവാഹം കഴിഞ്ഞിട്ടും തങ്ങള്‍ മതപരിവര്‍ത്തനം നടത്തിയിട്ടില്ല എന്നും ഇരുവരും പറഞ്ഞിരുന്നു. അതേസമയം കേരളത്തിലെ മന്ത്രിമാരെയടക്കം സാക്ഷിയാക്കിയായിരുന്നു മൊണാലിസ-ഫര്‍മാന്‍ വിവാഹം. 2025 ലെ മഹാ കുംഭമേളയില്‍ രുദ്രാക്ഷമാലകള്‍ വില്‍ക്കുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെത്തുടര്‍ന്നാണ് മൊണാലിസ ഭോസ്ലെ ശ്രദ്ധാകേന്ദ്രമായത്.
പിന്നീട് സിനിമയില്‍ അവസരം ലഭിച്ച മൊണാലിസയെ കോഴിക്കോട്ടെ ജ്വല്ലറി ഉദ്ഘാടനത്തിന് ബോബി ചെമ്മണ്ണൂര്‍ കേരളത്തില്‍ എത്തിച്ചിരുന്നു. സനോജ് മിശ്രയുടെ ബോളിവുഡ് ചിത്രം കൂടാതെ തെലുങ്ക്, മലയാളം സിനിമകളും മൊണാലിസ കമ്മിറ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications