Get Updates
Get notified of breaking news, exclusive insights, and must-see stories!

'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ്

കുംഭമേള വൈറല്‍ താരം മൊണാലിസയെ നാട്ടിലെത്തിക്കണം എന്നാവശ്യപ്പെട്ട് പിതാവ് ജയ്‌സിംഗ് ഭോസ്ലെ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിനെ കണ്ടു. യുപി സ്വദേശിയുമായി പ്രണയത്തിലായ മൊണാലിസ കഴിഞ്ഞ ദിവസം സുരക്ഷ തേടി കേരളത്തിലെത്തി നടന്‍ ഫര്‍മാനെ വിവാഹം കഴിച്ചിരുന്നു. മുസ്ലീം യുവാവായ ഫര്‍മാനുമായുള്ള ബന്ധം ലൗജിഹാദാണ് എന്നാണ് ഹിന്ദുത്വവാദികള്‍ ആരോപിക്കുന്നത്.

എന്നാല്‍ തങ്ങള്‍ പ്രണയത്തിലായിരുന്നു എന്നും ലൗജിഹാദ് ഇല്ല എന്നുമാണ് മൊണാലിസയും ഫര്‍മാനും പറയുന്നത്. താന്‍ മതം മാറിയിട്ടില്ല എന്നും തനിക്ക് 18 വയസ് പൂര്‍ത്തിയായിട്ടുണ്ട് എന്നും പിതാവ് മറ്റൊരു വിവാഹം ആലോചിച്ചതിനാലാണ് ഫര്‍മാനെ വിവാഹം ചെയ്തത് എന്നുമാണ് മൊണാലിസ പറയുന്നത്. ഇതിനിടെയാണ് മൊണാലിസയെ തിരികെയെത്തിക്കാന്‍ സഹായിക്കണം എന്നാവശ്യപ്പെട്ട് പിതാവ് മുഖ്യമന്ത്രിയെ സമീപിച്ചത്.

Monalisa Wedding

മധ്യപ്രദേശിലെ മഹേശ്വര്‍ പട്ടണത്തില്‍ നിന്നുള്ള, നാടോടികളായ പാര്‍ധി സമൂഹത്തില്‍പ്പെട്ട മൊണാലിസ ഭോണ്‍സ്ലെ (18) ബുധനാഴ്ചയാണ് പൂവാറിലെ അരുമാനൂരിലെ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ച് ഫര്‍മാന്‍ ഖാനുമായി വിവാഹിതരായത്. കേരളത്തിലെ മന്ത്രിമാരുടെ അടക്കം സാന്നിധ്യത്തിലായിരുന്നു വിവാഹം. കേരളത്തില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച അവരുടെ പിതാവ് മൊണാലിസ 'ലൗ ജിഹാദിന്റെ' ഇരയായി മാറിയെന്ന് പറഞ്ഞു.

'എന്റെ മകള്‍ രാജ്യമെമ്പാടും പ്രശസ്തി നേടിയിട്ടുണ്ട്. മൊണാലിസയെ സുരക്ഷിതമായി മധ്യപ്രദേശിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ഞാന്‍ മുഖ്യമന്ത്രി മോഹന്‍ യാദവിനോട് അഭ്യര്‍ത്ഥിക്കുന്നു. ഫര്‍മാന്‍ ഖാന്‍ എന്ന മുസ്ലീം യുവാവാണ് അവളെ വഞ്ചനാപരമായി കുടുക്കിയത്. ഇതൊരു ലൗ ജിഹാദ് കേസാണ്,' ജയസിംഗ് പറഞ്ഞു. മകള്‍ സിനിമകളില്‍ അഭിനയിക്കുന്നുണ്ടെന്ന് മാത്രമെ തനിക്ക് അറിയാമായിരുന്നു എന്നും ജയ്‌സിംഗ് പറയുന്നു.

'എന്റെ മകള്‍ രണ്ട് സിനിമകളില്‍ അഭിനയിക്കുന്നുണ്ടെന്ന് എന്നോട് പറഞ്ഞിരുന്നു. ചിലര്‍ അവളെ അഭിനയവും നൃത്തവും പഠിപ്പിക്കുന്നുണ്ടെന്ന് അവള്‍ തന്നെ പറഞ്ഞിരുന്നു. അഭിനയിക്കാനും ഞങ്ങള്‍ക്കും ഞങ്ങളുടെ സമൂഹത്തിനും പ്രശസ്തി ഉണ്ടാക്കാനും വേണ്ടിയാണ് അവര്‍ അവളെ കൊണ്ടുപോയതെന്ന് ഞാന്‍ കരുതി. പക്ഷേ ഇത് സംഭവിച്ചു,' അദ്ദേഹം പറയുന്നു.

അതേസമയം മൊണാലിസയെ നാട്ടിലേക്ക് മടങ്ങാന്‍ പ്രേരിപ്പിക്കാന്‍ ശ്രമിക്കുമെന്ന് ഹിന്ദു ജാഗരണ്‍ മഞ്ച് ഭാരവാഹികളായ സമീര്‍ മഹുലെയും ഭൂപേന്ദ്ര ചൗഹാനും പറഞ്ഞു. അതിനിടെ മുസ്ലീം പുരുഷനുമായുള്ള തന്റെ വിവാഹം സ്വന്തം ഇഷ്ടപ്രകാരമാണെന്നും ഹിന്ദു ആചാരങ്ങള്‍ക്കനുസരിച്ചാണെന്നും മൊണാലിസ പറഞ്ഞിരുന്നു. നാല് മക്കളില്‍ മൂത്തവളായ മോണാലിസ, തന്റെ പിതൃസഹോദരിയുടെ മകനെ വിവാഹം കഴിക്കണമെന്ന് മാതാപിതാക്കള്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും മകള്‍ ഇതിനെ എതിര്‍ത്തു. ഇതാണ് പെട്ടെന്നുള്ള വിവാഹത്തിലേക്ക് നയിച്ചത് എന്നും മൊണാലിസ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+