വായ്പ എടുക്കുന്നവര്‍ ഇനി കുത്തുപാളയെടുക്കും!! പലിശ നിരക്ക് കൂട്ടി, ആര്‍ബിഐയുടെ പുതിയ ധനനയം
മുംബൈ: സുപ്രധാന നിരക്കുകളില്‍ വര്‍ധനവ് വരുത്തി റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാ നയം. നാലര വര്‍ഷത്തിന് ശേഷം ആദ്യമായിട്ടാണ് റിസര്‍വ് ബാങ്ക് വായ്പാ നിരക്ക് വര്‍ധിപ്പിക്കുന്നത്. ഭവന, വാഹന വായ്പകളെടുക്കുന്നവര്‍ക്ക് അല്‍പ്പം ക്ഷീണമാണ് തീരുമാനം.

റിസര്‍വ് ബാങ്കിന്റെ ആറംഗ ധനനയ സമിതിയുടെ ത്രിദിന യോഗമാണ് നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചു. കേന്ദ്ര ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് വായ്പ നല്കുമ്പോള് ഈടാക്കുന്ന പലിശ നിരക്കാണ് റിപ്പോ. ഇത് ആറ് ശതമാനമായിരുന്നു. പുതിയ നിരക്ക് 6.25 ശതമാനമായി ഉയര്‍ത്തി. റിവേഴ്സ് റിപ്പോയിലും സമാനമായ മാറ്റം വരുത്തിയിട്ടുണ്ട്.
ഏപ്രിലിലെ യോഗത്തില്‍ നിരക്കുകള്‍ മാറ്റേണ്ടെന്നാണ് റിസര്‍വ് ബാങ്ക് തീരുമാനിച്ചിരുന്നത്. എന്നാല്‍ ജൂണിലെ പുതിയ അവലോകനത്തിലാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിന് മുമ്പ് 2014 ജനുവരിയിലാണ് റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയത്.
റിപ്പോ നിരക്കില്‍ മാറ്റമുണ്ടാകുമെന്ന് ബാങ്കുകള്‍ക്ക് നേരത്തെ പ്രതീക്ഷിച്ചിരുന്നു. ഇത് മുന്‍കൂട്ടി കണ്ട് എസ്ബിഐ ഉള്‍പ്പെടെയുള്ള പ്രമുഖ ബാങ്കുകളെല്ലാം പിലശ നിരക്കില്‍ വര്‍ധനവ് വരുത്തിയിരുന്നു. ചില ബാങ്കുകള്‍ നിക്ഷേപ നിരക്കിലും വര്‍ധനവ് വരുത്തിയിട്ടുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications