കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വായ്പ എടുക്കുന്നവര്‍ ഇനി കുത്തുപാളയെടുക്കും!! പലിശ നിരക്ക് കൂട്ടി, ആര്‍ബിഐയുടെ പുതിയ ധനനയം

Google Oneindia Malayalam News

മുംബൈ: സുപ്രധാന നിരക്കുകളില്‍ വര്‍ധനവ് വരുത്തി റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാ നയം. നാലര വര്‍ഷത്തിന് ശേഷം ആദ്യമായിട്ടാണ് റിസര്‍വ് ബാങ്ക് വായ്പാ നിരക്ക് വര്‍ധിപ്പിക്കുന്നത്. ഭവന, വാഹന വായ്പകളെടുക്കുന്നവര്‍ക്ക് അല്‍പ്പം ക്ഷീണമാണ് തീരുമാനം.

31

റിസര്‍വ് ബാങ്കിന്റെ ആറംഗ ധനനയ സമിതിയുടെ ത്രിദിന യോഗമാണ് നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചു. കേന്ദ്ര ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശ നിരക്കാണ് റിപ്പോ. ഇത് ആറ് ശതമാനമായിരുന്നു. പുതിയ നിരക്ക് 6.25 ശതമാനമായി ഉയര്‍ത്തി. റിവേഴ്‌സ് റിപ്പോയിലും സമാനമായ മാറ്റം വരുത്തിയിട്ടുണ്ട്.

ഏപ്രിലിലെ യോഗത്തില്‍ നിരക്കുകള്‍ മാറ്റേണ്ടെന്നാണ് റിസര്‍വ് ബാങ്ക് തീരുമാനിച്ചിരുന്നത്. എന്നാല്‍ ജൂണിലെ പുതിയ അവലോകനത്തിലാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിന് മുമ്പ് 2014 ജനുവരിയിലാണ് റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയത്.

റിപ്പോ നിരക്കില്‍ മാറ്റമുണ്ടാകുമെന്ന് ബാങ്കുകള്‍ക്ക് നേരത്തെ പ്രതീക്ഷിച്ചിരുന്നു. ഇത് മുന്‍കൂട്ടി കണ്ട് എസ്ബിഐ ഉള്‍പ്പെടെയുള്ള പ്രമുഖ ബാങ്കുകളെല്ലാം പിലശ നിരക്കില്‍ വര്‍ധനവ് വരുത്തിയിരുന്നു. ചില ബാങ്കുകള്‍ നിക്ഷേപ നിരക്കിലും വര്‍ധനവ് വരുത്തിയിട്ടുണ്ട്.

English summary
RBI hikes repo rate after more than 4 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X