ഗുജറാത്തില്‍ വട്ടിപലിശക്കാരക്കാരന്‍ നാലംഗകുടുംബത്തെ അതിക്രൂരമായി കൊലപ്പെടുത്തി
അഹമ്മദാബാദ്: ഒരു കുടുംബത്തിലെ നാലു പേരാണ് കൊല്ലപ്പെട്ടത്. ഗുജറാത്തിലെ ബനാസ്‌കാന്ത ജില്ലയിലാണ് സംഭവം. ഇന്ന് രാവിലെ ആയിരുന്നു സംഭവം. കൊല്ലപ്പെട്ട കുടുംബം 21 ലക്ഷം രൂപ കടം വാങ്ങിയത് തിരിച്ചടക്കാത്തതാണ് കൊലക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. പണം പലിശക്കു കൊടുക്കുന്ന ആളാണ് കൃത്യം നടത്തിയതെന്നും പറയപ്പെടുന്നു. പണം തിരിച്ച് അടക്കാന്‍ അനുവദിച്ചിരുന്ന അവധി ഇന്നലെ കഴിഞ്ഞതോടെയാണ് ക്രൂരകൃത്യം നടന്നത്.
പണം കിട്ടാത്തതു കൊണ്ടാണ് കൊലപാതകം നടത്തിയതെന്ന് സംഭവം നടന്ന വീടിന്റെ ഭിത്തിയില്‍ എഴുതിവെച്ചിട്ടുണ്ട്. കൊല്ലപ്പെട്ട കുടുംബനാഥന്‍ ഉക്കഭായി പട്ടേലിന്റെ വീട്ടിലെത്തിയ അയല്‍വാസികളാണ് സംഭവം ആദ്യം കാണുന്നത്. കുടുംബത്തെ ഒന്നാകെ ക്രൂരമായി കൊല്ലപ്പെടുത്തിയ നിലയിലായിരുന്നു. പട്ടേല്‍, ഭാര്യ, മകന്‍, മരുമകള്‍, രണ്ട് പേരക്കുട്ടികള്‍ എന്നിവര്‍ കൊല്ലപ്പെട്ടു.

മൂര്‍ച്ചയുളള ആയുധം കൊണ്ട് കഴത്തറുത്താണ് കൊലപാതകം നടത്തിയത്. ബസാസ്‌കാന്ത ജില്ലയില്‍ ലഖാനി താലൂക്കിലെ കുട ഗ്രാമത്തില്‍ ആണ് പലിശ മാഫിയയുടെ ക്രൂരമായ പ്രവര്‍ത്തി നടന്നത്. പൊലിസ് കേസെടുത്ത് പ്രതിക്കായുളള അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications