പണത്തിനു പകരം മകളെയും മരുമകളെയും ആവശ്യപ്പെട്ട പലിശക്കാരനെതിരെ അന്വേഷണം
ബീദ്: പണം കടം വാങ്ങിച്ച കര്‍ഷകനോട് മകളെയും മരുമകളെയും നല്‍കാന്‍ ആവശ്യപ്പെട്ട പലിശക്കാരനെതിരെ പോലീസ് അന്വേഷണം. മഹാരാഷ്ട്രയിലെ ബീദ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. പണത്തിനു പകരം കമ്പനിക്കായി മകളെയും മരുമകളെയും തന്നാല്‍ സ്ഥലത്തിന്റെ രേഖകള്‍ തിരിച്ചുതരാമെന്നായിരുന്നു പലിശക്കാരന്റെ വാഗ്ദാനം.
സംഭവം വാര്‍ത്തയായതോടെ ബീദ് സൂപ്രണ്ട് ഓഫ് പോലീസ് അനില്‍ പരസ്‌കര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മഹാരാഷ്ട്ര വനിതാ കമ്മീഷനും സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കുറ്റക്കാരനെന്നു കണ്ടാല്‍ പലിശക്കാരനെതിരെ കടുത്ത നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏപ്രിലില്‍ പലിശക്കാരനെതിരെ കര്‍ഷകന്‍ പരാതി നല്‍കിയിരുന്നു. തന്റെ സ്ഥലം കവര്‍ന്നെടുത്തെന്നായിരുന്നു പരാതി. സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് കര്‍ഷകന്‍ ഇന്ദര്‍ മുണ്ടേയുടെ മകളെയും മരുമകളെയും ആവശ്യപ്പെട്ട് പണം നല്‍കിയയാള്‍ രംഗത്തെത്തിയതായി ആരോപണം ഉയരുന്നത്.
സംഭവത്തില്‍ ഇന്ദര്‍ മുണ്ടേ പോലീസില്‍ പരാതി നല്‍കിയിട്ടില്ലെങ്കിലും മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇപ്പോള്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നത്. അതേസമയം, പലിശക്കാരന്‍ ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications