കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണം പലിശക്കെടുത്ത കര്‍ഷകനോട് പകരം ആവശ്യപ്പെട്ടത് കിഡ്‌നി: സംഭവത്തിനു പുറകില്‍ വന്‍ റാക്കറ്റ്

  • By Neethu
Google Oneindia Malayalam News

മുംബൈ: പലിശക്കെടുത്ത തുക തിരിച്ചടയ്ക്കാന്‍ വൈകിയ കര്‍ഷകനെ കിഡ്‌നി വില്‍ക്കാന്‍ നിര്‍ബന്ധിച്ച പലിശക്കാരന്‍ പോലീസ് പിടിയില്‍. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കിഡ്‌നി വില്‍പന നടത്തുന്ന വന്‍ റാക്കറ്റും പോലീസ് വലയില്‍ കുടുങ്ങി.

35 ക്കാരനായ സന്തോഷ് ഗൗലിയാണ് പണം തിരിച്ചടയ്ക്കാന്‍ ഇല്ലാതെ കിഡിനി വില്‍ക്കുന്നതിന് നിര്‍ബന്ധിതനായത്. 20,000 രൂപയാണ് ഇയാള്‍ പലിശയ്ക്ക് എടുത്തത്. മൂന്നാമത്തെ മാസത്തില്‍ തുക അടയ്ക്കാന്‍ വൈകിയ സന്തോഷിനെ പലിശക്കാന്‍ പണം നല്‍കിയിലെങ്കില്‍ കൊല്ലുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നു.

kidney

പണത്തിനു പകരം കിഡ്‌നി വിറ്റാല്‍ 4 ലക്ഷം രൂപ അധികം നല്‍കാമെന്ന് പറഞ്ഞ് സന്തോഷിനെ വിശ്വസിപ്പിച്ചു. കിഡ്‌നി നീക്കം ചെയ്യുന്നതിന് മുന്‍പ് നാഗ്പൂര്‍ ആശുപത്രിയിലാണ് പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തീകരിച്ചത്. പിന്നീട് ശസ്ത്രക്രിയ നടത്തുന്നത് കൊളംബോയിലുള്ള ആശുപത്രിയിലാണ്.

കൊളംബോ പോകുന്നതിന് ടിക്കറ്റും വിസയും മറ്റ് സൗകര്യങ്ങളും ഒരുക്കി കൊടുത്തത് പലിശക്കാരനായിരുന്നു. സാധാരണക്കാരനായ കര്‍ഷകന്‍ ടൂറിസ്റ്റ് വിസ എടുത്ത് കൊളംബോയിലേക്ക് പോകുന്നതില്‍ സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. സന്തേഷിന്റെ മറുപടികള്‍ പോലീസിനെ ഞെട്ടിക്കുന്നതായിരുന്നു.

അന്വേഷണം പലിശക്കാരനായ ആനന്ദിലേക്ക് തിരിഞ്ഞപ്പോഴാണ് കൊളംബോയിലുള്ള വന്‍ സംഘം തന്നെ ഇതിന് പുറകില്‍ ഉണ്ടെന്ന് അറിഞ്ഞത്. ആനന്ദിനെയും ഏജന്റ് ആയ ദേവേന്ദ്രനെയും പോലീസ് ഉടന്‍ അറസ്റ്റ് ചെയ്തു. ഉയര്‍ന്ന പലിശയ്ക്ക് പണം എടുത്ത് തിരിച്ചടയ്ക്കാന്‍ കഴിയാത്ത ഒരുപാട് കര്‍ഷകര്‍ റാക്കറ്റിന്റെ വലയില്‍ വീണതായി പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു. സംഭവത്തിനു പുറകിലുള്ള റാക്കറ്റിനെ കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്.

English summary
Moneylender forces man to sell kidney to repay loan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X