Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ഷകരുടെ കണ്ണീര് ഒപ്പിയിട്ടുമതി നൂറു കോടിയുടെ സഹായമെന്ന് ശിവസേന

ദില്ലി : മോദി സര്‍ക്കാറിനെ വിമര്‍ശിച്ച ശിവസേന രംഗത്ത്. ഇത്തവണ വിദേശ സന്ദര്‍ശനത്തിനിടെ മംഗോളിയയ്ക്ക് നൂറു കോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ച പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചിരിക്കുയാണ് ശിവസേനയുടെ മുഖപത്രം.

മഹാരാഷ്ട്രയി കര്‍ഷകര്‍ കൃഷിനാശം മൂലം കൂട്ട ആത്മഹത്യ ചെയ്യുമ്പോള്‍ പ്രധാനമന്ത്രി അവരെ സഹായിക്കാതെ മംഗോളിയയ്ക്ക് വന്‍ തുക സഹായം നല്‍കുകയാണെന്ന് ശിവസേനയുടെ ആരോപണം . ഇത്രയും പണമുണ്ടെങ്കില്‍ കര്‍ഷകരുടെ കണ്ണീരൊപ്പാമായിരുന്നില്ലെ എന്നും മുഖപത്രമായ സാമ്‌നയിലൂടെ ശിവസേന.

-shiv-sena-logo.jpg

പ്രധാനമന്ത്രി മംഗോളിയയോട് മാത്രമല്ല മഹാമനസ്‌കത കാണിക്കേണ്ടിയിരുന്നത് മഹാരാഷ്ട്രയിലെ കര്‍ഷകരോടും കാണിക്കേണ്ടിയിരുന്നുവെന്നും ശിവസേന വിമര്‍ശിക്കുന്നു. മഴക്കെടുതിയും വരള്‍ച്ചയും മൂലം കൃഷി നശിച്ച കര്‍ഷകര്‍ സര്‍ക്കാരില്‍ നിന്നുള്ള സഹായവും കാത്ത് കഴിയുകയാണ് മഹാരാഷ്ട്രയിലെ ജനങ്ങള്‍.

മംഗോളിയയിലെ ജനങ്ങള്‍ മഹാരാഷ്ട്രയിലെ ജനങ്ങളെക്കാള്‍ വരുമാനമുള്ളവരാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്. മംഗോളിയയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 100 കോടി ഡോളര്‍ നല്‍കുമെന്ന് മംഗോളിയ സന്ദര്‍ശനത്തിനിടെ മോദി പ്രഖ്യാപിച്ചിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+