Get Updates
Get notified of breaking news, exclusive insights, and must-see stories!

അനധികൃത ഖനനത്തിന് എതിരെ സമരം ചെയ്യുന്നതിനിടെ സ്വയം തീകൊളുത്തിയ സന്യാസി മരിച്ചു

ജയ്പൂര്‍: രാജസ്ഥാനിലെ ഭരത്പൂരില്‍ അനധികൃത ഖനനത്തിന് എതിരെ സമരം ചെയ്യുന്നതിനിടെ സ്വയം തീകൊളുത്തിയ സന്യാസി മരിച്ചു. വിജയ് ദാസ് എന്ന സന്യാസി ആണു അനധികൃത കല്ലെടുപ്പിനെതിരായുള്ള പ്രതിഷേധത്തിനിടെ സ്വയം തീകൊളുത്തിയത്.

ശനിയാഴ്ച പുലര്‍ച്ചെ ദില്ലിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ മരിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം യുപിയിലെ ബര്‍സാനയിലേക്ക് കൊണ്ടുപോകും. എണ്‍പത് ശതമാനം പൊള്ളലേറ്റ് ചികിത്സയില്‍ ആയിരുന്നു. ഖനനത്തിനെതിരെ പ്രതിഷേധം നടക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് വിജയ് ദാസ് സ്വന്തം ശരീരത്തില്‍ തീ കൊളുത്തിയത്. ഉടന്‍ പൊലീസ് ഓടിയെത്ത് ബ്ലാങ്കറ്റും മറ്റും ഉപയോഗിച്ച് തീ കെടുത്തി. ഉടനെ ഭരത്പൂരിലെ ആശുപത്രിയിലേക്ക് ഇദ്ദേഹത്തെ എത്തിച്ചെങ്കിലും ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ജയ്പൂരിലേക്ക് മാറ്റുകയായിരുന്നു.

death

ഭര്തപൂരിലെ അനധികൃത ഖനനത്തിനെതിരെ സന്ന്യാസിമാര്‍ സമരത്തിലാണ്. നാരായണ്‍ ദാസ് എന്ന സന്യാസി കഴിഞ്ഞ ദിവസം മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. അനധികൃത ഖനനം തടയാന്‍ നടപടി എടുക്കാതെ താഴേക്ക് ഇറങ്ങില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. ഇതിനിടയിലാണ് വിജയ് ദാസ് സ്വയം തീ കൊളുത്തിയത്.

ഹലോ നിങ്ങള്‍ അന്വേഷിക്കുന്ന ഞാന്‍ ഇവിടെയുണ്ട്..പുതിയ ചിത്രവുമായി അമൃത സുരേഷ്‌

വിജയ് ദാസിനെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം മൊബൈല്‍ ടവറിന് മുകളില്‍ കയറിയിരുന്ന സന്യാസി താഴേക്ക് ഇറങ്ങി. ഇദ്ദേഹം ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ചകള്‍ തുടങ്ങിയതായി പൊലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+