തിരഞ്ഞെടുപ്പാണെന്ന് കുരങ്ങിനറിയില്ലല്ലോ! ബീഹാര്‍ പോളിംഗ് ബൂത്തില്‍ കുരങ്ങിന്റെ ആക്രമണം
പാറ്റ്‌ന :മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ബീഹാറില്‍ വോട്ടു ചെയ്യാന്‍ കാത്തു നില്‍ക്കുന്നതിനിടെ സ്ത്രീകളുടെ നേരെ കുരങ്ങിന്റെ ആക്രമണം. ഈ ആക്രണം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്. മോഡല്‍ ബൂത്ത് നമ്പര്‍ 204 ലെ ഭക്തിയാര്‍പൂര്‍ വിമന്‍സ് കോളേജില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം.

ബൂത്തിലേക്ക് കുരങ്ങ് വരികയും അവിടെ വോട്ടു ചെയ്യാന്‍ പുറത്ത് നില്‍ക്കുന്ന സ്ത്രീകളെ പെട്ടെന്ന് കുരങ്ങ് ആക്രമിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
പ്രായമായ ഒരു സ്ത്രീയുടെ വലുത് കൈയില്‍ കുരങ്ങിന്റെ ആക്രമണത്തില്‍ പരിക്കേറ്റു. രണ്ടു റിപ്പോര്‍ട്ടര്‍മാരുള്‍പ്പെടെ 15 പേര്‍ക്ക് കുരങ്ങിന്റെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.
Monkey creates hindrance in polling process in Bakhtiarpur (Bihar) as it bites&scares voters lined up to cast votes pic.twitter.com/SSACh5ZovG
— ANI (@ANI_news) October 28, 2015 











Click it and Unblock the Notifications