India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുരങ്ങ് പനി കോവിഡ് പോലെ പടർന്ന് പിടിക്കില്ല, രാജ്യത്ത് ജാഗ്രത ശക്തമാക്കും; ഐസിഎംആർ വൈറോളജി മേധാവി

  • By Akhil Prakash
Google Oneindia Malayalam News

ഡൽഹി; കുരങ്ങ് പനി കോവിഡ് പോലെ മാരകമായി പടരില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ (ഐസിഎംആർ) വൈറോളജി മേധാവി ഡോ നിവേദിത ഗുപ്ത. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗുപ്ത ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ യൂറോപ്പിൽ കുരങ്ങ് പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ ഉടനീളം ജാ ഗ്രത ശക്തമാക്കിയിട്ടുണ്ടെന്നും ഗുപ്ത പറഞ്ഞു.

രാജ്യത്തെ ഉന്നത ആരോഗ്യ ഗവേഷണ വിഭാഗം കുരങ്ങ് പനിയുടെ ആഗോള കുതിപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുകയും സാധ്യമായ വിലയിരുത്തലുകൾ നടത്തുകയും ചെയ്യുന്നുണ്ട്. "കോവിഡ് പടർന്നത് പോലെ കുരങ്ങ് പനി പെട്ടെന്ന് പടരില്ല. ഈ വൈറസ് പടരണം എങ്കിൽ വലിയ അളവിലുള്ള വൈറസിന്റെ സാന്നിധ്യം ആവശ്യമാണ്. കൂടാതെ, രോഗവാഹകരുമായി ദീർഘനേരം മുഖാമുഖ സമ്പർക്കവും വേണം. അത് പല കേസുകളിലും സാധ്യതയില്ല. അതിനാൽ, അതിന്റെ വ്യാപനം കോവിഡ് പോലെ വേഗത്തിലാകില്ല." നിവേദിത ഗുപ്ത പറഞ്ഞു. ഇതൊരു പുതിയ വൈറസല്ലെന്നും ചില ആഫ്രിക്കൻ പ്രദേശങ്ങളിൽ ഇത് നിലവിലുണ്ടെന്നും ഗുപ്ത കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ നിലവിലില്ലാത്ത എല്ലാ വൈറസുകളും എക്സോട്ടിക് എന്ന് ലേബൽ ചെയ്‌തിട്ടുണ്ട്, അവയുടെ സാമ്പിളുകൾ പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയക്കുന്നുമുണ്ട്. എല്ലാ വിമാനത്താവളങ്ങളിലേക്കും ഈ ആശയവിനിമയം അയച്ചിട്ടുണ്ട്. വരുന്ന എല്ലാ യാത്രക്കാരുടെ എല്ലാ സാമ്പിളുകളും ശേഖരിക്കുന്നുണ്ട്. "കുരങ്ങ് പനിക്ക് പ്രവർത്തിക്കുന്ന വാക്‌സിനുകൾ ഞങ്ങളുടെ പക്കലില്ലെങ്കിലും, നേരത്തെ വസൂരിക്കെതിരെ വാക്‌സിനേഷൻ എടുത്ത ആളുകൾ സുരക്ഷിതരും പരിരക്ഷിതരുമാണ്" ഗുപ്ത കൂട്ടിച്ചേർത്തു. എന്നിരുന്നാലും, ആഗോള സാഹചര്യം നിരീക്ഷിക്കുക, ജാഗ്രത വർദ്ധിപ്പിക്കുക, പരിശോധന വിപുലീകരിക്കുക എന്നിവ മാത്രമാണ് ഇപ്പോൾ നയം എന്നും ഗുപ്ത കൂട്ടിച്ചേർത്തു.

കുരങ്ങുപനിയുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ ആരോഗ്യ മന്ത്രാലയം ഉടൻ പുറത്തിറക്കുമെന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നിലവിൽ 12-ലധികം രാജ്യങ്ങളിലായി 100-ലധികം പുതിയ കുരങ്ങ് പനി കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോവിഡ് പ്രതിസന്ധി നിലനിൽക്കുമ്പോൾ തന്നെ ഇത്തരത്തിൽ മറ്റൊരു രോ ഗം പടർന്ന് പിടിക്കുന്നതിൽ ലോക രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. യൂറോപ്പിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ബെൽജിയം, ഓസ്ട്രിയ, ഫ്രാൻസ്, സ്വീഡൻ, സ്പെയിൻ, കാനറി, പോർച്ചു ഗൽ, ഇറ്റലി, ഇം ഗ്ലണ്ട് തുടങ്ങി യൂറോപ്പിന്റെ മിക്ക രാജ്യങ്ങളിലും കുരങ്ങ് പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്പെയിന്റെ തലസ്ഥാനമായ മാഡ്രിഡ് രോ ഗം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കനത്ത ജാ ഗ്രതയിലാണ്.

അഭിഭാഷകരെ ചോദ്യം ചെയ്യണം, കുറുമായി സാക്ഷികളെ കുറിച്ച് അന്വേഷിക്കണം: നടി ഉന്നയിച്ച ആവശ്യങ്ങള്‍അഭിഭാഷകരെ ചോദ്യം ചെയ്യണം, കുറുമായി സാക്ഷികളെ കുറിച്ച് അന്വേഷിക്കണം: നടി ഉന്നയിച്ച ആവശ്യങ്ങള്‍

രോ ഗം ബാധിച്ചാൽ മിക്ക ആളുകളും ഏതാനും ആഴ്ചകൾക്കുള്ളിൽ സുഖം പ്രാപിക്കും. അപൂർവ സന്ദർഭങ്ങളിൽ മാത്രമേ രോ ഗം മാരകമാകാറുള്ളു എന്നാണ് ഇതുവരെയുള്ള കേസുകളിൽ നിന്ന് അറിയാൻ സാധിച്ചിരിക്കുന്നത്. പനി, പേശിവേദന, ലിംഫ് നോഡുകൾ വീർക്കുക തുടങ്ങിയ ലക്ഷണങ്ങളോടെയാണ് കുരങ്ങ് പനി ആരംഭിക്കുന്നത്. പിന്നീട് മുഖത്തും ശരീരത്തിലും ചിക്കൻപോക്‌സ് പോലുള്ള കുരുക്കളും പ്രത്യക്ഷപ്പെടും. ആഫ്രിക്കയിലെ വന്യജീവികളില്‍ നിന്നാണ് ഈ അസുഖം പ്രധാനമായും കണ്ടെത്തിയിരുന്നത്. 1958 ലാണ് ആദ്യമായി കുരങ്ങ് പനി റിപ്പോർട്ട് ചെയ്തത്.

English summary
Monkeypox will not spread like covid, and vigilance will be strengthened in the country; Head of ICMR Virology
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X