കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുരങ്ങന്മാര്‍ റണ്‍വേ കയ്യടക്കി, വിമാനത്തിന്റെ യാത്ര തടസപ്പെട്ടു...

അഹമ്മദാബാദ് വിമാനത്താവളത്തിലാണ് കുരങ്ങന്മാര്‍ റണ്‍വേയിലിറങ്ങിയത് കാരണം വിമാനത്തിന്‍റെ യാത്ര തടസപ്പെട്ടത്.

  • By Afeef Musthafa
Google Oneindia Malayalam News

അഹമ്മദാബാദ്: കുരങ്ങന്മാര്‍ റണ്‍വേയിലിറങ്ങിയത് കാരണം വിമാനത്തിന്റെ യാത്ര തടസപ്പെട്ടു. അഹമ്മദാബാദ് വിമാനത്താവളത്തിലാണ് കുരങ്ങന്മാര്‍ കാരണം വിമാന സര്‍വീസ് മുടങ്ങിയത്. അഹമ്മദാബാദില്‍ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന സ്‌പൈസ് ജെറ്റ് 737-800 വിമാനത്തിന്റെ സര്‍വീസാണ് തടസപ്പെട്ടത്.

ടേക്ക് ഓഫിനു മുന്‍പുള്ള ടേക്ക് ഓഫ് റോളിംഗ് നടക്കുന്നതിനിടെയാണ് എയര്‍ ട്രാഫിക്ക് കണ്‍ട്രോളില്‍ നിന്ന് ടേക്ക് ഓഫ് നിര്‍ത്തിവെയ്ക്കാനുള്ള നിര്‍ദേശം ലഭിച്ചത്. ഉടന്‍ തന്നെ പൈലറ്റ് നിറയെ യാത്രക്കാരുമായി ടേക്ക് ഓഫ് ചെയ്യാനിരുന്ന വിമാനം നിര്‍ത്തുകയും ചെയ്തു. പെട്ടെന്ന് നിര്‍ത്തേണ്ടി വന്നെങ്കിലും യാത്രക്കാര്‍ക്കൊന്നും പരിക്കേറ്റിട്ടില്ല.

ഒഴിവായത് വലിയ അപകടം

ഒഴിവായത് വലിയ അപകടം

ടേക്ക് ഓഫിനു തൊട്ടുമുന്നേയാണ് റണ്‍വേയിലിറങ്ങിയ കുരങ്ങന്മാര്‍ എയര്‍ ട്രാഫിക്ക് കണ്‍ട്രോളിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ടേക്ക് ഓഫ് നിര്‍ത്തിവെയ്ക്കാന്‍ പൈലറ്റിനു നിര്‍ദേശം നല്‍കുകയും ചെയ്തു. വലിയൊരു അപകടമാണ് എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെയും പൈലറ്റിന്റെയും അവസരോചിത ഇടപെടല്‍ മൂലം ഒഴിവായത്.

രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലെ സമാന സംഭവങ്ങള്‍

രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലെ സമാന സംഭവങ്ങള്‍

കുരങ്ങന്മാരും കാട്ടുപന്നികളും പോത്തുകളുമെല്ലാം റണ്‍വേയിലിറങ്ങിയതു കാരണം വിമാന സര്‍വീസുകള്‍ തടസപ്പെട്ട സംഭവങ്ങല്‍ മുന്‍പും ഉണ്ടായിട്ടുണ്ട്.കഴിഞ്ഞവര്‍ഷം ജബല്‍പൂര്‍ എയര്‍പോര്‍ട്ടില്‍ കാട്ടുപന്നി റണ്‍വേയിറങ്ങിയതു കാരണവും സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ സര്‍വീസ് മുടങ്ങിയിരുന്നു.

ഡിജിസിഎയുടെ റിപ്പോര്‍ട്ട്

ഡിജിസിഎയുടെ റിപ്പോര്‍ട്ട്

ഡിജിസിഎയുടെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ 20 വിമാനത്താവളങ്ങളില്‍ വന്യജീവികളുടെ ഭീഷണി നിലനില്‍ക്കുന്നുണ്ട്.

ഡിജിസിഎ കണ്ടെത്തിയ കാരണങ്ങള്‍

ഡിജിസിഎ കണ്ടെത്തിയ കാരണങ്ങള്‍

വിമാനത്താവളങ്ങളിലെ അതിര്‍ത്തികളിലുള്ള കാടുകളും, അവിടങ്ങളില്‍ മാലിന്യം തള്ളുന്നതുമാണ് വന്യജീവി ശല്യം വര്‍ധിക്കാനുള്ള കാരണമായി പറയുന്നത്.

English summary
SpiceJet Boeing 737 had to abort take-off in Ahmedabad on Sunday after some monkeys were spotted on the runway.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X