കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിചിത്ര ലോഹത്തൂണ്‍ ഇന്ത്യയിലും; പ്രത്യക്ഷപ്പെട്ടത്‌ അഹമ്മദാബാദിലെ പാര്‍ക്കില്‍

Google Oneindia Malayalam News

അഹമ്മദാബാദ്‌: കഴിഞ്ഞ നവംബറില്‍ ലോകത്തിലെ വിവിധ പ്രദേശങ്ങളില്‍ പ്രത്യക്ഷപ്പെട്ട ലോഹത്തൂണ്‍ ഇന്ത്യയില്‍ പ്രത്യക്ഷപ്പെട്ടു. അഹമ്മദാബാദിലാണ്‌ ലോഹത്തൂണ്‍ കണ്ടെത്തിയിരിക്കുന്നത്‌.

Recommended Video

cmsvideo
mysterious monolith sighted in Ahmedabad; first in India

മണ്ണില്‍ നിന്ന്‌ ഉയര്‍ന്ന നിലയിലാണ്‌ ലോഹത്തൂണെങ്കിലും ഭൂമി കുഴിച്ചതിന്റെ അടയാളങ്ങളൊന്നും ഇല്ല. വൈകിട്ട്‌ ജോലി കഴിഞ്ഞ്‌ പോകുന്നത്‌ വരെ പാര്‍ക്കില്‍ ഇത്തരമൊരു തൂണ്‍ ഉണ്ടായിരുന്നില്ലെന്ന്‌ സെക്യൂരിറ്റി മാധ്യമങ്ങളോട്‌ പറഞ്ഞു. അടുത്ത ദിവസം ജോലിക്കെത്തിയപ്പോഴാണ്‌ ലോഹത്തൂണ്‍ കാണുന്നതെന്നും അവര്‍ പറഞ്ഞു.

monolith

ഗുരുദ്വാരയിലെ തല്‍തേജ ഏരിയിയില്‍ സ്ഥിതിചെയ്യുന്ന പാര്‍ക്ക്‌ അഹമ്മദാബാദ്‌ മുനിസിപ്പല്‍ കോര്‍പ്പറേഷനും സ്വകാര്യ കമ്പനിയും ചേര്‍ന്നാണ്‌ നോക്കി നടത്തുന്നത്‌. ത്രകോണ ആകൃതിയിലുള്ള സ്റ്റീലില്‍ നിര്‍മ്മിച്ച തൂണാണ്‌ പ്രത്യക്ഷപ്പെട്ടത്‌.

എന്നാല്‍ പൂന്തോട്ടത്തിന്റെ സംരക്ഷണത്തിനായി കമ്പനി നിര്‍മ്മിച്ചതാണ്‌ ലോഹത്തൂണെന്ന്‌ അബമ്മദാബാദ്‌ ഗാര്‍ഡന്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഡയറക്ടര്‍ ജിഗനേഷ്‌ പട്ടേല്‍ പറയുന്നു. പാര്‍ക്കിലേക്ക്‌ ആളുകളെ ആകര്‍ഷിക്കാനാണ്‌ ലോഹത്തൂണ്‍ സ്ഥാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും ലോഹത്തൂണ്‍ പ്രത്യക്ഷപ്പെട്ടതോടെ പാര്‍ക്കിലേക്ക്‌ ആളുകള്‍ ഒഴുകിയെത്തുകയാണ്‌. അത്ഭുത ലോഹത്തൂണിന്‌ മുന്നില്‍ നിന്ന്‌ ഫോട്ടോയെടുക്കുകയാണ്‌ ആളുകളുടെ ലക്ഷ്യം.

യുഎസിലുള്‍പ്പെടെ ലോകത്തെ 30 രാജ്യങ്ങളില്‍ ലോഹത്തൂണ്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ആദ്യം യുഎസിലെ യൂടായിലാണ്‌ ലോഹത്തൂണ്‍ കണ്ടെത്തുന്നത്‌. പിന്നാലെ റൊമാനിയയിലും ലോഹത്തൂണ്‍ കണ്ടെത്തി. തുടര്‍ന്ന്‌ അമേരിക്ക, യൂറോപ്പ്‌ എന്നിവിടങ്ങളില്‍ നിന്നും ലോഹത്തൂണ്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഇത്‌ ചില കലാകാരന്‍മാരുടെ പണിയാണ്‌ എന്നാണ്‌ പൊതുവില്‍ കരുതപ്പെടുന്നത്‌.

English summary
monolith surface appeared in Ahmedabad India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X