കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് മണ്‍സൂണ്‍ നേരത്തെ എത്തി; ലഭിച്ചത് നാല് ശതമാനം അധിക മഴ

Google Oneindia Malayalam News

ദില്ലി: പതിവിലും നേരത്തെ ഇക്കുറി രാജ്യത്തിന്റെ എല്ലാ ഭാഗത്തും എത്തിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതുവരെ രാജ്യത്ത് നാല് ശതമാനം അധിക മഴ ലഭിച്ചു. കച്ചിലും പടിഞ്ഞാറന്‍ രാജസ്ഥാനിലുമാണ് അവസാനം മണ്‍സൂണ്‍ പെയ്തിറങ്ങിയത്.

പതിവിലും ശക്തമാകും ഇക്കുറി മണ്‍സൂണ്‍ എന്ന് നേരത്തെ തന്നെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു. അതേ രീതിയില്‍ നാല് ശതമാനം അധിക മഴ പെയ്തിറങ്ങിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ വടക്ക് കിഴക്കന്‍ മേഖലയിലും രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളിലും പൊതുവേ അപ്രസക്തമായിരുന്നു മണ്‍സൂണ്‍.

Rain

പതിവിലും ഏഴ് ദിവസം വൈകിയായിരുന്നു മണ്‍സൂണ്‍ കേരളതീരത്ത് എത്തിയത്. എന്നാല്‍ പ്രതീക്ഷിച്ചതിലും രണ്ട് ദിവസം മുമ്പ് തന്നെ ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലും വീശിയെത്തി. ജുലൈ 13ഓടെ രാജ്യത്തെ മുഴുവന്‍ മണ്‍സൂണ്‍ വരിധിയിലാക്കി വടക്കന്‍ അറബിക്കടലിലേക്ക് നീങ്ങി തുടങ്ങി.

English summary
The Southwest Monsoon has covered the entire country two days ahead of its normal date after reaching the last frontiers of Kutch and Western Rajasthan.According to India Meteorological Department's (IMD), the country has so far received four per cent more rainfall than normal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X