കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണ്‍സൂണ്‍ പ്രവചനത്തിനായി ഇന്ത്യ 400 കോടി രൂപയുടെ സൂപ്പര്‍ കമ്പ്യൂട്ടര്‍ നിര്‍മിക്കുന്നു

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: മണ്‍സൂണ്‍ പ്രവചനത്തിനായി ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് 400 കോടി രൂപയുടെ സൂപ്പര്‍ കമ്പ്യൂട്ടര്‍ നിര്‍മിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. മഴയുടെ പ്രവചനവും അതിന്റെ ഏറ്റക്കുറച്ചിലുകളും കൃത്യമായി പ്രവചിക്കാന്‍ കഴിയുന്ന തരത്തിലുള്ള സംവിധാനമാണ് കാലാവസ്ഥ വിഭാഗം ഒരുക്കുന്നത്.

രാജ്യത്തെ കര്‍ഷകര്‍ക്ക് ഏറെ ഗുണകരമാകുന്നതാണ് പദ്ധതിയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഏതാണ്ട് 15 ശതമാനത്തോളം അധികം വിളവ് ലഭിക്കാന്‍ പുതിയ സംവിധാനം കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യും. മണ്‍സൂണിന്റെ ഏറ്റക്കുറച്ചിലുകള്‍ കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്നാണ്. സൂപ്പര്‍ കമ്പ്യൂട്ടറിന്റെ സാന്നിധ്യം മണ്‍സൂണ്‍ എത്തരത്തിലുള്ളതാകുമെന്ന കണക്ക് ലഭിക്കാന്‍ സഹായകരമാകും.

monsoon

പ്രതീക്ഷിച്ച മഴ കുറവാണെങ്കില്‍ മുന്‍കൂട്ടി ജനസേനചം നടത്താനും അപ്രതീക്ഷിതമായ മഴയില്‍ വിളകള്‍ നശിച്ചുപോകാതിരിക്കാനും സൂപ്പര്‍കമ്പ്യൂട്ടറിന്റെ കൃത്യമായ പ്രവചനം സഹായിക്കും. കാര്യങ്ങള്‍ പ്രതീക്ഷിച്ച രീതിയില്‍ മുന്നോട്ടു പോകുമെങ്കില്‍ 2017ഓടെ സൂപ്പര്‍ കമ്പ്യൂട്ടര്‍ ഓപ്പറേഷന്‍ ആരംഭിക്കാനാകുമെന്ന് പ്രമുഖ ശാസ്ത്രജ്ഞനായ എം രാജീവന്‍ വ്യക്തമാക്കി.

രാജ്യത്തെ സംസ്ഥാനങ്ങള്‍ക്കെല്ലാം കൃത്യമായ വിവരം നല്‍കാന്‍ നിലവിലുള്ള സംവിധാനം ഉപയോഗിച്ച് കാലാവസ്ഥാ വിഭാഗത്തിന് കഴിയുന്നില്ല. സൂപ്പര്‍ കമ്പ്യൂട്ടറിന്റെ വരവോടെ ഇത് പരിഹരിക്കാനാകും. ഐബിഎം ഇപ്പോള്‍ വിതരണം ചെയ്യുന്ന സൂപ്പര്‍ കമ്പ്യൂട്ടറുകളേക്കാള്‍ പത്തുമടങ്ങ് വേഗതയുള്ളതായിരിക്കും ഇന്ത്യയുടെ സൂപ്പര്‍ കമ്പ്യൂട്ടര്‍.

English summary
Monsoon Forecast; India to Spend $60 Million on New Supercomputer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X