Get Updates
Get notified of breaking news, exclusive insights, and must-see stories!

കലിയടങ്ങാതെ മഴ: കര്‍ണാടക യാത്ര ദുരിതത്തില്‍, ആശ്വാസം കെഎസ് ആര്‍ടിസി മാത്രം!!

ബെംഗളൂരു: കനത്ത പേമാരിയില്‍ കര്‍ണാടക കേരള അതിര്‍ത്തി പ്രദേശങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും. തുടര്‍ന്ന് ഗതാഗത തടസം നേരിടുകയാണ് ഈ പാതകള്‍. റംസാന് നാട്ടില്‍ പോകാനിരുന്ന യാത്രക്കാരെയാണ് ഇത് വലയ്ക്കുന്നത്. ദക്ഷിണ കന്നഡ, ചിക്കമഗളൂരു ജില്ലകളെ ബന്ധിപ്പിക്കുന്ന പാതയിലെ ചാര്‍മാഡി ചുരത്തില്‍ തിങ്കളാഴ്ച രാത്രി മണ്ണിടിഞ്ഞതു കാരണം ഗതാഗതം തടസ്സപ്പെട്ടിരുന്നു. ചുരത്തിന് പിന്നാലെ കുടക് ജില്ലയിലും വ്യാപക മണ്ണിടിച്ചിലില്‍ ഗതാഗതം സ്തംഭിച്ചു.

കുട്ട, വിരാജ്‌പേട്ട് വഴി കേരളത്തിലേക്കുള്ള പ്രധാനപാതയിലും മണ്ണിടിഞ്ഞതോടെ റമസാന്‍ അവധിക്കു സ്വന്തം വാഹനങ്ങളിലും ബസുകളിലുമായി നാട്ടിലേക്കു തിരിച്ച നിരവധി പേരാണ് വഴിയില്‍ കുടുങ്ങിയിരിക്കുന്നത്. മംഗളൂരു - ബെംഗളൂരു ദേശീയപാതയിലെ ഷിരാഡി ചുരം മേഖല അടച്ചതുമുതല്‍ ചാര്‍മാഡി ചുരം പാതയാണു കൂടുതല്‍ വാഹനയാത്രികരും തിരഞ്ഞെടുത്തിരുന്നത്. ചര്‍മാഡി ചുരത്തില്‍ മണ്ണിടിച്ചിലിനു പുറമെ മരങ്ങളും കടപുഴകിയതിനാലാണ് ഇന്നുകൂടി ചുരം അടച്ചിടുന്നത്. മാറിയാലും നനവു നില്‍ക്കുന്നതിനാല്‍ ഇനിയും മണ്ണിടിയാന്‍ സാധ്യതയുണ്ട്. ചുരത്തിനിരുവശത്തും ഒട്ടേറെ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. മുദിഗെരെ എംഎല്‍എ എം.പി.കുമാരസ്വാമി, ബെല്‍ത്തങ്ങാടി എംഎല്‍എ എച്ച്.പൂഞ്ജ എന്നിവരുടെ നേതൃത്വത്തില്‍ മഴക്കെടുതി നേരിടുന്നവര്‍ക്കു ഭക്ഷണവും വെള്ളവും വിതരണം ചെയ്തു.

25-rain

അതുപോലെ തന്നെ മറ്റൊരു പ്രധാന പാതയായ കൂട്ടുപുഴ-കുടക് പാതയും അടച്ചു. കിലോമീറ്ററുകളോളം ദൂരത്തില്‍ റോഡിലൂടെ വെള്ളം കുത്തിയൊലിച്ച് ഒഴുകുകയും കൂറ്റന്‍ മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തതിനെത്തുടര്‍ന്നാണ് പാത താല്‍ക്കാലികമായി അടച്ചത്. കൂട്ടുപുഴ മുതല്‍ മാക്കൂട്ടം ചുരം വരെയുള്ള ഭാഗത്ത് എട്ടോളം സ്ഥലത്താണ് ഗതാഗത തടസ്സം ഉണ്ടായത്. റോഡിലെ തടസ്സം നീക്കാന്‍ സാധിക്കാതെ വന്നതിനെത്തുടര്‍ര്‍ന്ന് ജില്ലാ ഭരണ കൂടം സൈന്യത്തിന്റെ സഹായം തേടുകയായിരുന്നു.

അതേസമയം കുട്ട മെയിന്‍ റോഡ് ഉള്‍പ്പെടെ കുടകില്‍ 30 ഇടങ്ങളില്‍ മണ്ണിടിഞ്ഞതായും ഇവ നീക്കി ഗതാഗതം പുനസ്ഥാപിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.എന്നാല്‍ കേരള–കര്‍ണാടക അതിര്‍ത്തിയില്‍ ഗതാഗത തടസ്സം തുടരുന്നുണ്ടെങ്കിലും ബെംഗളൂരുവില്‍ നിന്നുള്ള കേരള ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങില്ലെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.വീരാജ്‌പേട്ട് പാതയില്‍ ഗതാഗത തടസ്സം നേരിടുന്നതിനാല്‍ മാനന്തവാടി ഉള്‍പ്പെടെ റൂട്ടുകളിലൂടെയാകും ബസുകള്‍ സര്‍വീസ് നടത്തുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+