കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് രണ്ടാഴ്ച മുന്നേ എത്തി മൺസൂൺ; വരും ദിവസങ്ങളിൽ കനത്ത മഴ

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; പ്രവചിക്കപ്പെട്ടതിനേക്കാൾ 12 ദിവസം മുൻപ് തെക്ക് പടിഞ്ഞാറൻ മൺസൂൺ രാജ്യം മുഴുവൻ എത്തിയതായി കാലവസ്ഥാ കേന്ദ്രം. ജൂലൈ 8 നായിരുന്നു മൺസൂൺ എത്തുകയെന്നായിരുന്നു പ്രവചനം.2011 ന് ശേഷം ഇത് മൂന്നാം തവണയാണ് ഇങ്ങനെ മഴ ലഭിക്കുന്നത്. കാലവർഷം വൈകാതെ തന്നെ ഊർജ്ജം വീണ്ടെടുക്കുമെന്നും വകുപ്പ് വ്യക്തമാക്കി.

പ്രതീക്ഷിച്ച അളവിലാണ് നിലവിൽ മഴ ലഭിക്കുന്നത്. ജൂൺ 25 വരെ 21 ശതമാനം അളവിൽ മഴ ലഭിക്കുമെന്നും വകുപ്പ് അറിയിച്ചു. കാർഷിക മേഖലയെ ആശ്രയിക്കുന്ന മൂന്നിൽ രണ്ട് പ്രദേശങ്ങൾക്കൾക്കും മൺസൂണിന്റെ വരവ് ആശ്വാസമായിരിക്കുകയാണ്. ലോക്ക് ഡൗൺ തളർത്തിയ രാജ്യത്തിന്റെ സാമ്പത്തിക മേഖല ഉത്തേജിപ്പിക്കാൻ പ്രാപ്തമായ രീതിയ വൻ വിളവെടുപ്പാണ് പ്രതീക്ഷിക്കുന്നത്.

nonsso

ദക്ഷിണേന്ത്യയുടെ ചില ഭാഗങ്ങൾ ഒഴികെ, പ്രതീക്ഷിച്ച തീയതിക്ക് മുമ്പുതന്നെ മഴ ലഭിച്ച് തുടങ്ങിയിരുന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ഭാഗത്തേക്കു നീങ്ങിയതും മധ്യ ഇന്ത്യയിൽ വീശിയ ചുഴലിക്കാറ്റുമാണ് മൺസൂണിന്റെ വരവ് നേരത്തേയാക്കാൻ സഹായിച്ചതെന്ന് ഐ‌എം‌ഡി ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹാപത്ര പറഞ്ഞു.

വ്യാഴാഴ്ച വരെ സാധാരണ മഴയേക്കാൾ 50% കൂടുതലാണ് മധ്യ ഇന്ത്യയിൽ ലഭിച്ചത്. മറ്റ് പ്രദേശങ്ങളിലും ശരാശരിയേക്കാൾ ഉയർന്ന മഴയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഈ വർഷം കാലവർഷത്തിന്റെ അവസാന പകുതിയിൽ ലാ നിനയും രൂപം കൊള്ളുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അടുത്ത രണ്ടാഴ്ച കിഴക്ക്, വടക്കുകിഴക്കൻ, മധ്യ, ദക്ഷിണേന്ത്യ എന്നിവിടങ്ങളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ട്.

അതിന് ശേഷം ഉത്തരേന്ത്യയിലും മഴ കനക്കുമെന്നാണ് പ്രവചനം. കഴിഞ്ഞ വർഷം രണ്ട് ആഴ്ച വൈകിയായിരുന്നു മൺസൂൺ എത്തിയത്. ഇതോടെ ജൂൺ മാസത്തിൽ മഴയുടെ അളവിൽ 33 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.

ലഡാക്കിൽ ഭൂകമ്പം; പ്രഭവ കേന്ദ്രം കാർഗിൽലഡാക്കിൽ ഭൂകമ്പം; പ്രഭവ കേന്ദ്രം കാർഗിൽ

'മോദി ലോകം ചുറ്റിക്കറങ്ങിയിട്ടും അന്താരാഷ്ട്രരംഗത്ത് ഇന്ത്യ ഒറ്റപ്പെട്ടു'; രൂക്ഷവിമർശനം'മോദി ലോകം ചുറ്റിക്കറങ്ങിയിട്ടും അന്താരാഷ്ട്രരംഗത്ത് ഇന്ത്യ ഒറ്റപ്പെട്ടു'; രൂക്ഷവിമർശനം

ചൈനയ്ക്ക് കോൺഗ്രസ് 43,000 കിമി പ്രദേശം കൊടുത്തെന്ന് നദ്ദ; ഭൂമിശാസ്ത്രം പഠിപ്പിച്ച് ട്വിറ്റേറിയൻസ്ചൈനയ്ക്ക് കോൺഗ്രസ് 43,000 കിമി പ്രദേശം കൊടുത്തെന്ന് നദ്ദ; ഭൂമിശാസ്ത്രം പഠിപ്പിച്ച് ട്വിറ്റേറിയൻസ്

വയറുവേദന; പരിശോധനയിൽ വിവാഹിതയായ 'യുവതി' പുരുഷനായി!! അപൂർവ്വ അവസ്ഥ, ഞെട്ടൽവയറുവേദന; പരിശോധനയിൽ വിവാഹിതയായ 'യുവതി' പുരുഷനായി!! അപൂർവ്വ അവസ്ഥ, ഞെട്ടൽ

English summary
Monsoon hits two weeks before than predicted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X