കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് കാലവർഷം ശക്തി പ്രാപിക്കുന്നു; കർണാടക മുതൽ ഒഡീഷ വരെ മഴ കനക്കും

Google Oneindia Malayalam News

ദില്ലി; നേരത്തേ പ്രവചിച്ചതിനേക്കാളും രണ്ട് ദിവസം വൈകിയാണ് കേരളത്തിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം എത്തിയത്. എന്നാൽ രാജ്യത്തിന്റെ മൂന്നിൽ രണ്ട് ഭാഗങ്ങളിലും ഇതിനോടകം തന്നെ കാലവർഷം ശക്തി പ്രാപിച്ച് കഴിഞ്ഞു. മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഒഡീഷ, കർണാടക എന്നീ സംസ്ഥാനങ്ങളിലെല്ലാം കനത്ത മഴയാണ് ലഭിക്കുന്നത്.നിരവധി വടക്കൻ സംസ്ഥാനങ്ങളിലും മിതമായ രീതിയിൽ മഴ ലഭിക്കുന്നുണ്ട്.

കാലാവസ്ഥാ പ്രവചനങ്ങൾ അനുസരിച്ച്, പടിഞ്ഞാറൻ തീരത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത വ്യാപകമായ മഴ പ്രതീക്ഷിക്കുന്നുണ്ട്.വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് പുറത്ത് രാജ്യത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങളിലും തെക്കൻ പെനിൻസുലർ ഇന്ത്യയുടെ തെക്കൻ ഭാഗങ്ങളിലും മഴ സാധാരണ നിലയിൽ ലഭിക്കുമെന്നാണ് പ്രവചനം.

 rains-09-1507534611-1622892817.jpg -Properties

രാഹുല്‍ ഗാന്ധിയുടെ ജന്മദിനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍- ചിത്രങ്ങള്‍ കാണാം

ജൂൺ 27 നും ജൂൺ 30 നും ഇടയിൽ കാലവർഷം പുരോഗതി കൈവരിക്കുമെന്നും പടിഞ്ഞാറൻ രാജസ്ഥാന് പുറത്തുള്ള വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലേക്കും മുന്നേറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചനത്തിൽ പറയുന്നു.

കിഴക്കൻ മേഖലയിൽ, ഗംഗാനദിക്ക് മുകളിൽ ഉണ്ടായ ചുഴലിക്കാറ്റിന്റെ സാന്നിധ്യം പശ്ചിമ ബംഗാളിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴയ്ക്ക് കാരണമായിട്ടുണ്ട്. അടുത്ത രണ്ട്-മൂന്ന് ദിവസങ്ങളിൽ ബീഹാർ,ജാാർഖണ്ഡ്, പശ്ചിമ ബംഗാൾ, സിക്കിം, വടക്കൻ ഒഡീഷ എന്നിവിടങ്ങളിൽ കനത്ത മഴ പ്രതീക്ഷിക്കുന്നുണ്ട്.

കിഴക്കൻ ഉത്തർപ്രദേശിലും സമീപ പ്രദേശങ്ങളിലും മറ്റൊരു ചുഴലിക്കാറ്റ് ഉടലെടുക്കുന്നുണ്ട്.ഇത് അടുത്ത രണ്ട്-മൂന്ന് ദിവസങ്ങളിൽ ഈ മേഖലയിൽ കനത്ത മഴ ലഭിക്കാൻ കാരണമാകും.ശനിയാഴ്ച മഹാരാഷ്ട്രയിൽ ശക്തമായ മഴ കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നുണ്ട്. മുംബൈ, താനെ , പാൽഗാർ, റായ്ഗഡ് എന്നീ ജില്ലകളിലാണ് മഴ കനക്കുക.

വെള്ള സാരിയില്‍ മാലാഖയെ പോലെ തിളങ്ങി അന്‍വേശി ജെയിന്‍; വൈറലായ ചിത്രങ്ങള്‍ കാണാം

ബംഗാളിൽ കൊൽക്കത്തയിലും സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും ബുധനാഴ്ച മുതൽ കനത്ത മഴയാണ് ലഭിക്കുന്നത്. കൊൽക്കത്തയിലെ പല പ്രദേശങ്ങളും നിരവധി ജില്ലകളും കനത്ത മഴയെ തുടർന്ന് വെള്ളത്തിനിടയിലായി. എല്ലാ ജില്ലകളിലും അടുത്ത മൂന്ന് ദിവസവും കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വെള്ളി, ശനി ദിവസങ്ങളിൽ കർണാടകത്തിലെ മൂന്ന് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ എന്നിവിടങ്ങളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. കൊഡാഗു, ഹസ്സൻ, ചിക്കമഗളൂരു, ശിവമോഗ ജില്ലകളിൽ ഓറഞ്ച് അലേർട്ട് നൽകി

വടക്ക്, തെക്ക് ഒഡീഷയിലെ പല ഭാഗങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നേരിയതും മിതമായതുമായ മഴ അനുഭവപ്പെട്ടു. ഒഡീഷയിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ സജീവമാണെന്ന് ഐഎംഡി വ്യാഴാഴ്ച അറിയിച്ചിരുന്നു

Recommended Video

cmsvideo
Heavy rain alert in North parts of kerala

English summary
Monsoon intensifies in the country; Rains will be heavy from Karnataka to Odisha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X