എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാമെന്ന് പ്രധാനമന്ത്രി; പ്രതിപക്ഷം സഹകരിക്കണമെന്നും മോദി, പക്ഷേ...
ദില്ലി: പാര്മലെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് തുടക്കം. ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവി ആവശ്യപ്പെട്ട് വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിമാര്‍ നടത്തുന്ന പ്രതിഷേധം പാര്‍ലമെന്റ് പ്രക്ഷ്ബ്ദമാകുമെന്നതിന്റെ സൂചനയാണ്. ഇക്കാര്യം മുന്‍കൂട്ടി കണ്ടാണ് പ്രധാനമന്ത്രി സംസാരിച്ചത്. എല്ലാ വിഷയങ്ങളും സഭയില്‍ ചര്‍ച്ച ചെയ്യാമെന്നും എല്ലാ കക്ഷികളും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സര്‍ക്കാരിനെതിരെ കോണ്‍ഗ്രസുള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയം നേരത്തെ സമര്‍പ്പിച്ചിട്ടുണ്ട്. ഈ പ്രമേയം ചര്ച്ചക്കെടുക്കുമോ എന്ന് വ്യക്തമല്ല. വളരെ പ്രധാനപ്പെട്ട ഒരുപാട് വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് മോദി പറഞ്ഞു.
പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തുകൊണ്ടാണ് രാജ്യസഭാ നടപടികള്‍ ആരംഭിച്ചത്. വനിതാ സംവരണ ബില്ല്, മുത്തലാഖ്-നിക്കാഹ് ഹലാല വിരുദ്ധ ബില്ലുകള്‍ എന്നിവ സമ്മേളനത്തില്‍ പാസാക്കേണ്ടതുണ്ടെന്ന് നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് രാഹുല്‍ ഗാന്ധിക്കയച്ച കത്തില്‍ വ്യക്തമാക്കി. ഓഗസ്റ്റ് പത്തിനാണ് സമ്മേളനം അവസാനിക്കുക.
സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സര്വകശിക്ഷ യോഗം ചേര്‍ന്നിരുന്നു. ഇരുസഭകളുടെയും സുഗമമായ നടത്തിപ്പിന് എല്ലാവരും സഹകരിക്കണമെന്ന് മോദി അഭ്യര്‍ഥിച്ചു. പ്രതിപക്ഷം പൂര്‍ണമായി സഹകരിക്കുമെന്ന് ഉറപ്പ് നല്‍കിയതായി ബിജെപി നേതാക്കള്‍ അറിയിച്ചു.
അതേസമയം, ലോക്സഭയിലെ പ്രതിപക്ഷ നേതാവായ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞത് മറ്റൊന്നാണ്. സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications