കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാമെന്ന് പ്രധാനമന്ത്രി; പ്രതിപക്ഷം സഹകരിക്കണമെന്നും മോദി, പക്ഷേ...

Google Oneindia Malayalam News

ദില്ലി: പാര്‍മലെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് തുടക്കം. ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവി ആവശ്യപ്പെട്ട് വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിമാര്‍ നടത്തുന്ന പ്രതിഷേധം പാര്‍ലമെന്റ് പ്രക്ഷ്ബ്ദമാകുമെന്നതിന്റെ സൂചനയാണ്. ഇക്കാര്യം മുന്‍കൂട്ടി കണ്ടാണ് പ്രധാനമന്ത്രി സംസാരിച്ചത്. എല്ലാ വിഷയങ്ങളും സഭയില്‍ ചര്‍ച്ച ചെയ്യാമെന്നും എല്ലാ കക്ഷികളും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

15

അതേസമയം, സര്‍ക്കാരിനെതിരെ കോണ്‍ഗ്രസുള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയം നേരത്തെ സമര്‍പ്പിച്ചിട്ടുണ്ട്. ഈ പ്രമേയം ചര്‍ച്ചക്കെടുക്കുമോ എന്ന് വ്യക്തമല്ല. വളരെ പ്രധാനപ്പെട്ട ഒരുപാട് വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് മോദി പറഞ്ഞു.

പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തുകൊണ്ടാണ് രാജ്യസഭാ നടപടികള്‍ ആരംഭിച്ചത്. വനിതാ സംവരണ ബില്ല്, മുത്തലാഖ്-നിക്കാഹ് ഹലാല വിരുദ്ധ ബില്ലുകള്‍ എന്നിവ സമ്മേളനത്തില്‍ പാസാക്കേണ്ടതുണ്ടെന്ന് നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് രാഹുല്‍ ഗാന്ധിക്കയച്ച കത്തില്‍ വ്യക്തമാക്കി. ഓഗസ്റ്റ് പത്തിനാണ് സമ്മേളനം അവസാനിക്കുക.

സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകശിക്ഷ യോഗം ചേര്‍ന്നിരുന്നു. ഇരുസഭകളുടെയും സുഗമമായ നടത്തിപ്പിന് എല്ലാവരും സഹകരിക്കണമെന്ന് മോദി അഭ്യര്‍ഥിച്ചു. പ്രതിപക്ഷം പൂര്‍ണമായി സഹകരിക്കുമെന്ന് ഉറപ്പ് നല്‍കിയതായി ബിജെപി നേതാക്കള്‍ അറിയിച്ചു.

അതേസമയം, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞത് മറ്റൊന്നാണ്. സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.

English summary
Monsoon Session starts; PM hope that Parliament functions smoothly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X