കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാർലമെന്റ് വർഷകാല സമ്മേളനം സെപ്തംബര്‍ 14 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ

Google Oneindia Malayalam News

ദില്ലി; രാജ്യത്ത് കൊവിഡ് പ്രതിസന്ധിയെ തുടർന്നുള്ള ലോക് ഡൗണിന് ശേഷം ആദ്യമായി പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം സെപ്തംബര്‍ 14 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ ചേർന്നേക്കുമെന്ന് റിപ്പോർട്ട്. ശനി, ഞായർ ദിവസങ്ങളിലും ഇത്തവണ സമ്മേളനം നടക്കുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ എൻഡിടിവി റിപ്പോർട്ട് ചെയ്തു.

പ്രതിദിനം നാല് മണിക്കൂർ വെച്ചാകും പാർലമെന്റ് ചേരുക.
രാവിലെ ഒരു സെഷനും ഉച്ചകഴിഞ്ഞ് മറ്റൊരു സെഷനും. ഇത്തരത്തിൽ 18 ദിവസങ്ങളിലായിരിക്കും സമ്മേളനം നടക്കുക. പകർച്ചവ്യാധിക്കിടയിൽ എം‌പിമാർ തങ്ങളുടെ നിയോജകമണ്ഡലങ്ങളിലേക്ക് പോകില്ലെന്ന് ഉറപ്പാക്കാനാണ് അവധി ദിനങ്ങളിലും സമ്മേളനം നടത്തുന്നതെന്ന് സർക്കാരിനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

parliament

Recommended Video

cmsvideo
ആദ്യ ഡോസ് എടുത്ത് 29-ാം ദിവസം രണ്ടാം ഡോസ് | Oneindia Malayalam

കോവിഡ് -19 ഭീഷണിക്കെതിരെ ജാഗ്രത പാലിക്കേണ്ട വിവിധ നടപടികളും നിയന്ത്രണങ്ങളും ലോകസഭയിലും രാജ്യസഭയിലും സ്വീകരിക്കും. എംപിമാർക്ക് ഇരിക്കാനായി ചേംബറുകളും ഗാലറികളും തയ്യാറാക്കും. വൈറസ് ഭീഷണിയെ പ്രതിരോധിക്കാൻ രാജ്യസഭയിലെ എയർ കണ്ടീഷനിംഗ് യൂണിറ്റിൽ അൾട്രാവയലറ്റ് വികിരണ സംവിധാനം ഏർപ്പെടുത്താനുള്ള നിർദേശങ്ങളുണ്ട്. ഇതുൾപ്പെടെ പ്രത്യേക സജ്ജീകരണങ്ങളും നടപടി ക്രമങ്ങളും പാലിച്ചായിരിക്കും സഭ ചേരുക.

നാല് വലിയ (85 ഇഞ്ച്) ഡിസ്പ്ലേ സ്ക്രീനുകളും ആറ് ചെറിയ (40 ഇഞ്ച്) സ്ക്രീനുകളും ഓഡിയോ കൺസോളുകളും ഗാലറിയിൽ സ്ഥാപിക്കും.വിവിധ പാർട്ടികൾക്ക് അവരുടെ അംഗങ്ങളുടെ പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തിൽ രാജ്യസഭയിലെ ചേംബറിലോ ഗാലറികളിലോ സീറ്റുകൾ അനുവദിക്കും.ബാക്കിയുള്ളവ ലോക്സഭാ ചേംബറിൽ രണ്ട് ബ്ലോക്കുകളായി ഇരിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ, സഭാ പ്രതിപക്ഷ നേതാക്കൾ എന്നിവർക്കായി രാജ്യസഭയുടെ ചേംബറിൽ സീറ്റുകൾ നീക്കിവയ്ക്കും.മുൻ പ്രധാനമന്ത്രിമാരായ ഡോ. മൻ‌മോഹൻ സിംഗ്, എച്ച്ഡി ദേവേഗൗഡ എന്നിവർക്കും ചേംബറിൽ സീറ്റുകൾ ഉണ്ടായിരിക്കും. ഔദ്യോഗിക ഗാലറിയിലും പ്രസ് ഗാലറിയിലുമുള്ള ഇരിപ്പിടങ്ങൾ സാമൂഹിക അകലം പാലിച്ചുള്ളതായിരിക്കും.

വടക്ക് കിഴക്കൻ ദില്ലി കലാപം; ജെഎൻയു വിദ്യാർത്ഥി ഷർജീൽ ഇമാമിനെ അറസ്റ്റ് ചെയ്തുവടക്ക് കിഴക്കൻ ദില്ലി കലാപം; ജെഎൻയു വിദ്യാർത്ഥി ഷർജീൽ ഇമാമിനെ അറസ്റ്റ് ചെയ്തു

'പൂച്ച് പുറത്താകുമെന്നായപ്പോൾ തീയിട്ടു? ജനത്തിന് മുൻപിൽ പിണറായി പരിഹാസ്യനാകുകയാണെന്നത് പറയാതെ വയ്യ'

ഒരു ഫയലും നഷ്ടപ്പെട്ടിട്ടില്ല; സെക്രട്ടറിയേറ്റിൽ എല്ലാം ഇ ഫയലുകൾ.. പ്രതിപക്ഷത്തിനെതിരെ സർക്കാർഒരു ഫയലും നഷ്ടപ്പെട്ടിട്ടില്ല; സെക്രട്ടറിയേറ്റിൽ എല്ലാം ഇ ഫയലുകൾ.. പ്രതിപക്ഷത്തിനെതിരെ സർക്കാർ

'പദവിയല്ല, രാജ്യമാണ് പ്രധാനം'; പ്രവർത്തക സമിതി യോഗത്തിന് പിന്നാലെ കപിൽ സിബലിന്റെ ട്വീറ്റ്'പദവിയല്ല, രാജ്യമാണ് പ്രധാനം'; പ്രവർത്തക സമിതി യോഗത്തിന് പിന്നാലെ കപിൽ സിബലിന്റെ ട്വീറ്റ്

English summary
monsoon session of Parliament to start from September 14 to October 1
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X